ഹൈദരാബാദ്: ക്വാൽകോമിൻ്റെ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറുമായെത്തുന്ന iQOO 13 ഇന്ത്യയിൽ അവതരിപ്പിച്ചു. സ്‌റ്റൈലിഷ് ലുക്കിൽ മികച്ച ഫീച്ചറുകളുമായി വരുന്ന ഈ സ്‌മാർട്ട്‌ഫോൺ ഗെയിമിങ് ഇഷ്‌ട്ടപ്പെടുന്നവർക്ക് ഉചിതമായ മോഡലായിരിക്കും. ഉപഭോക്താക്കൾക്ക് മികച്ച ഗെയിമിങ് അനുഭവം നൽകുന്നതിനായി സൂപ്പർ കമ്പ്യൂട്ടിങ് Q2 ചിപ്പുമായാണ് ഈ ഗെയിമിങ് സ്‌മാർട്ട്‌ഫോൺ ജോടിയാക്കിയിരിക്കുന്നത്.
ഒക്ടോബറിലാണ് ഈ സ്‌മാർട്ട്ഫോൺ ചൈനയിൽ അവതരിപ്പിച്ചത്. 6.82 ഇഞ്ച് 2K OLED സ്ക്രീനുമായെത്തുന്ന ഫോണിന്‍റെ ബാറ്ററി കപ്പാസിറ്റി 6,000 mAh ആണ്. ബാറ്ററി കപ്പാസിറ്റിയിൽ ചൈനീസ് വേരിയന്‍റിനേക്കാളും ചെറിയ മാറ്റവുമായാണ് iQOO 13 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. iQOO 13ന്‍റെ ചൈനീസ് വേരിയന്‍റിന്‍റെ ബാറ്ററി കപ്പാസിറ്റി 6,000 mAh ആണ്. 120W ഫാസ്റ്റ് ചാർജിങ് തന്നെയാണ് രണ്ട് വേരിയന്‍റുകളും പിന്തുണയ്‌ക്കുന്നത്.
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച്ഒഎസ് 15ൽ പ്രവർത്തിക്കുന്ന ഫോണിന് നാല് വർഷത്തെ സോഫ്‌റ്റ്‌വെയർ അപ്‌ഗ്രേഡുകളും അഞ്ച് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും. കൂടുതൽ ഫീച്ചറുകൾ പരിശോധിക്കാം.
ഫീച്ചറുകൾ:
- ഡിസ്പ്ലേ: 6.82 ഇഞ്ച് 2K 144Hz OLED സ്ക്രീൻ
- 144Hz റിഫ്രഷ് റേറ്റ്
- പ്രോസസർ: ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ്
- സ്റ്റോറേജ്: 16 ജിബി റാം + 512 ജിബി
- ക്യാമറ: 32എംപി സെൽഫി ക്യാമറ, 50എംപി ട്രിപ്പിൾ റിയർ ക്യാമറ
- ബാറ്ററി: 6,000mAh
- ചാർജിങ്: 120W ഫാസ്റ്റ് ചാർജിങ്
- IP68+ IP69 വാട്ടർ ആന്‍റ് ഡസ്റ്റ് റെസിസ്റ്റന്‍റ്
- ഓപ്പറേറ്റിംഗ് സിസ്റ്റം: ആൻഡ്രോയ്‌ഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച്ഒഎസ് 15
- കണക്റ്റിവിറ്റി: 5G, 4G LTE, Wi-Fi 7, ബ്ലൂടൂത്ത് 5.4, ടൈപ്പ്-സി പോർട്ട്
- മറ്റ് ഫീച്ചറുകൾ:എഐ ഫോട്ടോ എൻഹാൻസർ, ഇമേജ് കട്ട്ഔട്ട്, ഇൻസ്റ്റന്‍റ് ടെക്‌സ്റ്റ്, ലൈവ് കോൾ ട്രാൻസ്‌ലേറ്റ്, ലൈവ് ട്രാൻസ്‌ക്രൈബ്
ഗെയിമിങ് ഫീച്ചറുകൾ:
വിപുലമായ ഗെയിമിങ് ഫീച്ചറുകളാണ് ഈ ഫോണിലുള്ളത്. മികച്ച ഗ്രാഫിക്‌സിനുള്ള 2K ഗെയിം സൂപ്പർ റെസല്യൂഷൻ, സുഗമമായ ഗെയിംപ്ലേയ്‌ക്കായി 144 fps ഫ്രെയിം ഇൻ്റർപോളേഷൻ തുടങ്ങിയ ഫീച്ചറുകളും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സൂപ്പർ കമ്പ്യൂട്ടിങ് Q2 ചിപ്പുമായി ജോടിയാക്കിയതിനാൽ ഗെയിമിങ് പെർഫോമൻസ് മികച്ചതായിരിക്കുമെന്നതിൽ സംശയമില്ല.