ഹൈദരാബാദ്:ഇൻഫിനിക്‌സ് തങ്ങളുടെ ആദ്യത്തെ ഫോൾഡബിൾ സ്‌മാർട്ട്‌ഫോണായ സീറോ ഫ്ലിപ്പ് 5G ഒക്ടോബർ 17 ന് ഇന്ത്യയിൽ അവതരിപ്പിക്കും. ഗൂഗിൾ, മോട്ടറോള, സാംസങ്, ഓപ്പോ തുടങ്ങിയ കമ്പനികൾ അടക്കിവാഴുന്ന ഫോൾഡബിൾ സ്‌മാർട്ട്ഫോൺ വിപണിയിൽ രണ്ടായി മടക്കാവുന്നഇൻഫിനിക്‌സ് സീറോ ഫ്ലിപ്പ് 5Gയുടെ വരവ് വലിയ വിപ്ലവം തന്നെയായിരിക്കും.
സീറോ ഫ്ലിപ്പ് മിതമായ നിരക്കിൽ ലഭ്യമാകാനാണ് സാധ്യത. സ്‌മാർട്ട്‌ഫോണുകളിൽ പുതിയ സാങ്കേതികവിദ്യകൾ ഇഷ്‌ടപ്പെടുന്നവർക്ക് ഒരു മികച്ച ഓപ്‌ഷനായിരിക്കും പുതിയ ഇൻഫിനിക്‌സ് സീറോ ഫ്ലിപ്പ്. നിരവധി കമ്പനികളുടെ വിവിധ സ്‌മാർട്ട്‌ഫോണുകൾ ദിനംപ്രതി പുറത്തിറങ്ങുന്ന ഇക്കാലത്ത്, സ്‌മാർട്ട്‌ഫോണുകൾ തെരഞ്ഞെടുക്കുമ്പോൾ എന്തെങ്കിലും പുതുമ വേണമെന്ന് ആഗ്രഹിക്കുന്നവർക്കും അനുയോജ്യമായിരിക്കും ഈ ഫോൾഡബിൾ ഫോൺ. രണ്ടായി മടക്കിയും ഉപയോഗിക്കാമെന്നതാണ് ഫോൾഡബിൾ ഫോണുകളുടെ പ്രത്യേകത.
സെൽഫി പ്രേമികൾക്ക് ഈ ഫോൺ ഉപകാരപ്രദമാകുമെന്നതിൽ സംശയമില്ല. കാരണം ഫോണിലെ വലിയ പിൻ ക്യമാറ ഉപയോഗിച്ച് തന്നെ നിങ്ങൾക്ക് സെൽഫി എടുക്കാനാകും. ഒക്ടോബർ 17 ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ പോകുന്ന ഇൻഫിനിക്‌സ് സീറോ ഫ്ലിപ്പ് 5Gയിൽ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ ഇവയെല്ലാം. പരിശോധിക്കാം.
ഫീച്ചറുകൾ:
- ഡിസ്‌പ്ലേ: മടക്കാവുന്ന (ഫോൾഡബിൾ) AMOLED സ്‌ക്രീൻ, 6.75 ഇഞ്ച് ഡിസ്‌പ്ലേ, 120 ഹെഡ്‌സ് റിഫ്രഷ് റേറ്റ്
- ക്യാമറ:32 എംപി സെൽഫി ക്യാമറ, ഒഐഎസോടു കൂടിയ 50 എംപി പ്രൈമറി ക്യാമറ, 3 എംപി ഡെപ്‌ത് സെൻസർ
- പെർഫോമൻസ്:മീഡിയാടെക് ഡയമെൻസിറ്റി8020 ചിപ്‌സെറ്റ്
- ബാറ്ററി:4,000 mAh ബാറ്ററി, 45W ഫാസ്റ്റ് ചാർജിങ്
- ഓപ്പറേറ്റിങ് സിസ്റ്റം:XOS 13
- ഫിംഗർപ്രിൻ്റ് സെൻസർ
- എൻഎഫ്‌സി, വൈ ഫൈ, ബ്ലൂടൂത്ത് കണക്‌റ്റിവിറ്റി
- സ്റ്റോറേജ്:8 ജിബി റാം, 512 ജിബി ഇന്‍റേണൽ സ്റ്റോറേജ്