കേരളം

kerala

ETV Bharat / automobile-and-gadgets

കിടിലന്‍ ഫീച്ചറുകളുമായി ഇൻഫിനിക്‌സ് നോട്ട് 40x 5ജി; ഓഗസ്റ്റില്‍ വിപണിയില്‍ - Infinix Note 40x 5G

ഇൻഫിനിക്‌സിന്‍റെ പുതിയ മോഡല്‍ നോട്ട് 40x 5ജി ഓഗസ്റ്റ് അഞ്ചിന് ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാവും

INFINIX NOTE 40X 5G  ഇൻഫിനിക്സ് നോട്ട് 40X 5ജി  THE LAUNCH DATE REVEALED  ചൈനീസ് സ്‌മാര്‍ട്ട്ഫോണ്‍
Infinix Note 40x 5G (Infinix)

By ETV Bharat Kerala Team

Published : Jul 25, 2024, 2:59 PM IST

ഹൈദരാബാദ് : ചൈനീസ് സ്‌മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ ഇൻഫിനിക്‌സിന്‍റെ പുതിയ മോഡല്‍ നോട്ട് 40x 5ജി ഓഗസ്റ്റ് അഞ്ചിന് ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാവും. ഇൻഫിനിക്‌സ് നോട്ട് 40 പ്രോ, ഇൻഫിനിക്‌സ് നോട്ട് 40 പ്രോ+ 5ജി എന്നിങ്ങനെ രണ്ട് സ്‌മാർട്ട്ഫോണുകൾ കമ്പനി ഇതിനകം ഇന്ത്യയിൽ അ‌വതരിപ്പിച്ചിട്ടുണ്ട്.

പുതിയ മോഡലില്‍ 108 എംപി മികച്ച അള്‍ട്രാ ക്യാമറാണ്. ഐഫോൺ ക്യാമറ സജ്ജീകരണം പോലെ ക്രമീകരിച്ചിരിക്കുന്ന മൂന്ന് ക്യാമറകളാണ് പിന്നിലുള്ളത്. 12 ജിബി റാം, 125 ജിബി സ്റ്റോറേജ് എന്നിവ പ്രധാന സവിശേഷതകളാണ്.

ഫുൾ എച്ച്‌ഡി+ റെസല്യൂഷനോടുകൂടിയ 6.78 ഇഞ്ച് എൽസിഡി സ്‌ക്രീന്‍, 120Hz റിഫ്രഷ് റേറ്റ്, 5000 എംഎഎച്ച് ബാറ്ററി എന്നിവയുണ്ട്. പച്ച, നീല, കറുപ്പ് എന്നീ മൂന്ന് നിറങ്ങളില്‍ ഫോണ്‍ ലഭ്യമാവും.

Also Read: പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു, ഷർട്ടിലേക്ക് തീ പടർന്നു ; അപകടം ഒഴിവായത് തലനാരിഴയ്‌ക്ക്

ABOUT THE AUTHOR

...view details