ഹൈദരാബാദ്: ഐഫോണിന് പിന്നാലെ ഗൂഗിൾ പിക്‌സൽ ഫോണിനും ഇന്തോനേഷ്യയിൽ നിരോധനം. നിർമാണത്തിൽ കുറഞ്ഞത് 40 ശതമാനമെങ്കിലും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഘടകങ്ങൾ ഉപയോഗിക്കണമെന്ന നയം പാലിക്കുന്നതിൽ നിന്നും ഗൂഗിൾ വീഴ്‌ച വരുത്തിയതായി ചൂണ്ടിക്കാട്ടിയാണ് പിക്‌സൽ ഫോണുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്.
ആഭ്യന്തര ഉത്പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനും മത്സര വ്യവസായങ്ങളിൽ പ്രാദേശിക ബിസിനസുകളെ സംരക്ഷിക്കുന്നതിനുമാണ് ഇന്തോനേഷ്യയുടെ പുതിയ തീരുമാനം. ഇന്തോനേഷ്യയിലെ എല്ലാ നിക്ഷേപകരും ആഭ്യന്തര വ്യവസായവും ശക്തിപ്പെടുത്തുന്നതിനായി ഉത്‌പന്നങ്ങളിൽ പ്രാദേശിക ഉപകരണങ്ങൾ ഉൾപ്പെടുത്തേണ്ടതുണ്ട്. ഇതിന്‍റെ സർട്ടിഫിക്കേഷൻ ലഭ്യമാകാതെ ഗൂഗിൾ ഫോണുകൾ രാജ്യത്ത് വിൽക്കാൻ കഴിയില്ല. വിൽപ്പന പുനരാരംഭിക്കുന്നതിന് ഗൂഗിളിന് സെർട്ടിഫിക്കേഷൻ ലഭിക്കണമെന്നാണ് ഇന്തോനേഷ്യയിലെ വ്യവസായ മന്ത്രാലയ വക്താവ് ഫാബ്രി ഹെൻഡ്രി ആൻ്റണി ആരിഫ് അറിയിച്ചത്.
ഐഫോണിനും നിരോധനം: