ഹൈദരാബാദ്:ആപ്പിളിന്‍റെ ഐഫോൺ 16 സീരിസ് സ്‌മാർട്ട്‌ഫോണുകൾ സെപ്‌റ്റംബർ 10ന് അവതരിപ്പിക്കാനൊരുങ്ങുന്നതായി ബ്ലൂംബെർഗിന്‍റെ റിപ്പോർട്ടുകൾ. ആപ്പിളിന്‍റെ അടുത്ത ലോഞ്ചിങ് ചടങ്ങിലാവും ഐഫോൺ 16 സീരിസ് അവതരിപ്പിക്കുന്നത്. ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് എന്നീ നാല് മോഡലുകൾ പുറത്തിറക്കുമെന്നാണ് സൂചന.
ഐഫോൺ 16 സീരിസ് സ്‌മാർട്ട്‌ഫോണുകൾക്കൊപ്പം പുതിയ ഫീച്ചറോടു കൂടിയ ആപ്പിളിന്‍റെ എയർപോഡുകളും വാച്ചും പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐഫോൺ 16 സീരിസിൽ പ്രോ മോഡലുകളിൽ ഡിസ്‌പ്ലേയുടെ വലിപ്പം കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെപ്‌റ്റംബർ 20ന് ഐഫോൺ 16 സീരിസ് വിപണിയിലെത്തുമെന്നും സൂചനയുണ്ട്.