കേരളം

kerala

ETV Bharat / automobile-and-gadgets

'മാജിക് ക്യാപ്‌സ്യൂൾ ഫീച്ചർ': ഐഫോണിന് സമാനമായ ഫീച്ചറുമായി ഹോണർ 200 ലൈറ്റ് വിപണിയിൽ: കൂടുതൽ സവിശേഷതകൾ അറിയാം.... - HONOR 200 LITE 5G LAUNCHED - HONOR 200 LITE 5G LAUNCHED

മികച്ച ഫീച്ചറുകളുമായി ഹോണർ 200 ലൈറ്റ് ഇന്ത്യയിൽ അവതരിപ്പിച്ചു. ഹോണർ 200 സീരീസിലെ മൂന്നാമത്തെ സ്‌മാർട്‌ഫോൺ ആണ് ഹോണർ 200 ലൈറ്റ്. എഐ ഫീച്ചറുകൾ ഉൾപ്പെടെയുള്ള ഫീച്ചറുകളോടെ പുറത്തിറങ്ങിയ ഫോണിന്‍റെ കൂടുതൽ സവിശേഷതയും വിലയും പരിശോധിക്കാം.

HONOR 200 LITE PRICE  HONOR 200 LITE FEATURES  ഹോണർ 200 ലൈറ്റ് വില  ഹോണർ സ്‌മാർട്‌ഫോണുകൾ
Honor 200 Lite (Photo: Honor)

By ETV Bharat Tech Team

Published : Sep 19, 2024, 5:31 PM IST

ഹൈദരാബാദ്:തങ്ങളുടെ ഏറ്റവും പുതിയസ്‌മാർട്ട്‌ഫോണായ ഹോണർ 200 ലൈറ്റ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ജനപ്രിയ ടെക് ബ്രാൻഡായ ഹോണർ. ഐഫോണിലെ ഡൈനാമിക് ബെറ്റ് ഫീച്ചറിന് സമാനമായ മാജിക് ക്യാപ്‌സ്യൂൾ ഫീച്ചറോടെയാണ് പുതിയ സ്‌മാർട്‌ഫോൺ പുറത്തിറക്കിയത്. 108 എംപി ക്യാമറ, AMOLED ഡിസ്‌പ്ലേ, മീഡിയടെക് പ്രോസസർ, 256 ജിബി സ്റ്റോറേജ് എന്നിങ്ങനെ നിരവധി ഫീച്ചറുകളോടെയാണ് ഹോണർ 200 ലൈറ്റ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ഫോണിന്‍റെ കൂടുതൽ സവിശേഷതകളും വിലയും പരിശോധിക്കാം.

  • ഡിസ്പ്ലേ: FHD+ AMOLED ഡിസ്പ്ലേ
  • ക്യാമറ:ട്രിപ്പിൾ റിയർ ക്യാമറ(108എംപി പ്രൈമറി സെൻസർ+ 5എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസ്+ 2എംപി മാക്രോ സെൻസർ, 50എംപി ഫ്രണ്ട് ക്യാമറ)
  • ബ്രൈറ്റ്‌നെസ്: 2000 nits
  • പ്രോസസർ:മീഡിയടെക് ഡയമെൻസിറ്റി 6080 പ്രോസസർ,
  • സ്‌ക്രീൻ-ടു-ബോഡി അനുപാതം: 93.7 ശതമാനം (ഐ പ്രൊട്ടക്ഷൻ)
  • ഐഫോണിൻ്റെ ഡൈനാമിക് ഐലൻഡ് ഫീച്ചറിന് സമാനമായ മാജിക് ക്യാപ്‌സ്യൂൾ ഫീച്ചർ
  • എഐ ഫീച്ചറുകൾ
  • ഓപ്പറേറ്റിങ് സിസ്റ്റം:മാജിക് 8.0 ഓപ്പറേറ്റിംഗ് സിസ്റ്റം
  • സ്റ്റോറേജ്:8 ജിബി റാം + 256 ജിബി സ്റ്റോറേജ്
  • ഫിംഗർപ്രിൻ്റ് സെൻസർ, ഫേസ് അൺലോക്ക്
  • ബാറ്ററി: 4,500mAh ബാറ്ററി
  • ചാർജിങ്: 35W ഫാസ്റ്റ് ചാർജിങ്
  • കണക്റ്റിവിറ്റി:വൈ-ഫൈ, ജിപിഎസ്, ബ്ലൂടൂത്ത്, ഡ്യുവൽ സിം സ്ലോട്ട്, യുഎസ്ബി ടൈപ്പ്-സി പോർട്ട്
  • പ്രാരംഭ വില: 15,999 രൂപ

സിയാൻ ലേക്ക്, സ്റ്റാറി ബ്ലൂ, മിഡ്‌നൈറ്റ് ബ്ലാക്ക് എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ഹോണർ 200 ലൈറ്റ് ലഭ്യമാകും. വരുന്ന സെപ്റ്റംബർ 26 മുതൽ ആമസോണിൽ ലഭ്യമാകും.

Also Read: 108 എംപി ക്യാമറ, GoPro കണക്റ്റിവിറ്റി, എഐ ഫീച്ചറുകൾ, വയർലെസ് ചാർജിങ്: നിരവധി ഫീച്ചറുകളുമായി ഇൻഫിനിക്‌സ് സീറോ 40 5G വിപണിയിൽ

ABOUT THE AUTHOR

...view details