ഹൈദരാബാദ്: ഇന്ത്യൻ വിപണിയിൽ ബജറ്റ് സ്‌മാർട്ട്‌ഫോണുകൾ ഏറെയുണ്ടെങ്കിലും അവയിൽ നിന്ന് മികച്ച ഫോൺ തെരഞ്ഞെടുക്കുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. മികച്ച പെർഫോമൻസും ക്യാമറയും ഡിസ്‌പ്ലേയും ചിപ്‌സെറ്റും ബാറ്ററി ലൈഫും ഉള്ള ബജറ്റിനൊത്ത സ്‌മാർട്ട്‌ഫോണുകളായിരിക്കും മിക്കവരും തെരയുന്നത്. 20,000 രൂപയിൽ താഴെ വരുന്ന മികച്ച സ്‌മാർട്ട്‌ഫോണുകളും അവയുടെ ക്യാമറ, ഡിസ്‌പ്ലേ, ചിപ്‌സെറ്റ്, ബാറ്ററി തുടങ്ങിയ ഫീച്ചറുകളും പരിശോധിക്കാം.
5. റിയൽമി നാർസോ 70 പ്രോ:
- ഡിസ്പ്ലേ: 6.67 ഇഞ്ച് FHD+, AMOLED, 120Hz റിഫ്രഷ് റേറ്റ്
- ക്യാമറ: 50 എംപി + 8 എംപി + 2 എംപി (റിയർ ക്യാമറ), 16 എംപി ഫ്രണ്ട് ക്യാമറ
- പെർഫോമൻസ്:മീഡിയാടെക് ഡയമെൻസിറ്റി 7050 പ്രോസസർ
- സ്റ്റോറേജ് : 8 ജിബി റാം, 128 ജിബി & 265 ജിബി ഇൻ്റേണൽ സ്റ്റോറേജ്
- ബാറ്ററി: 5,000 mAh ബാറ്ററി, സൂപ്പർ VOOC ചാർജിങ്, USB ടൈപ്പ്-സി പോർട്ട്
- വില: ബേസിക് മോഡലിന് 19,999 രൂപയും ടോപ്പ് മോഡലിന് 21,999 രൂപയും
4. സിഎംഎഫ് ഫോൺ 1: ലണ്ടൻ ആസ്ഥാനമായുള്ള ബ്രാൻഡായ നത്തിങ്, അതിന്‍റെ ഉപബ്രാൻഡായ സിഎംഎഫിന്‍റെ ഫോൺ വൺ ഇന്ത്യയിലും അവതരിപ്പിച്ചിരുന്നു.
- ഡിസ്പ്ലേ - 6.67 ഇഞ്ച് FHD+, സൂപ്പർ AMOLED, 120Hz റിഫ്രഷ് റേറ്റ്
- ക്യാമറ - 50 എംപി + 2 എംപി ഡ്യുവൽ സെറ്റപ്പ് (റിയർ ക്യാമറ), എൽഇഡി ഫ്ലാഷ്, 16 എംപി ഫ്രണ്ട് ക്യാമറ
- പെർഫോമൻസ്-മീഡിയാടെക് ഡയമെൻസിറ്റി 7300 പ്രോസസർ
- സ്റ്റോറേജ് - 6 & 8 ജിബി റാം, 128 ജിബി ഇൻ്റേണൽ സ്റ്റോറേജ്
- ബാറ്ററി - 5,000 mAh, ഫാസ്റ്റ് ചാർജിംഗ്, യുഎസ്ബി ടൈപ്പ്-സി പോർട്ട്
- വില- 15,999 രൂപയുടെയും 17,999 രൂപയുടെയും രണ്ട് വേരിയൻ്റുകൾ
3. പോകോ X6 5G:
- ഡിസ്പ്ലേ - 6.67 ഇഞ്ച് FHD+, AMOLED, 120Hz റിഫ്രഷ് റേറ്റ്
- ക്യാമറ - 64 എംപി + 8 എംപി + 2 എംപി (റിയർ ക്യാമറ), 16 എംപി ഫ്രണ്ട് ക്യാമറ
- പെർഫോമൻസ്-സ്‌നാപ്ഡ്രാഗൺ7s Gen-2 പ്രോസസർ
- സ്റ്റോറേജ് - 8 &12 ജിബി റാം, 256 & 512 ജിബി ഇൻ്റേണൽ സ്റ്റോറേജ്
- ബാറ്ററി - 5,100 mAh ബാറ്ററി, ടർബോ ചാർജിങ്, യുഎസ്ബി ടൈപ്പ്-സി പോർട്ട്
- വില- 18,499 രൂപ, 20,999 രൂപ, 21,999 രൂപ എന്നിങ്ങനെ മൂന്ന് വേരിയൻ്റുകൾ