ഹൈദരാബാദ്: ഇന്നത്തെ കാലത്ത് വീട്ടിൽ ഒരു കാർ ഉണ്ടാകുക എന്നത് സ്റ്റാറ്റസ് സിംബൽ എന്നതിലുപരി ആവശ്യം കൂടിയാണ്. ഇരുചക്ര വാഹനങ്ങളിൽ രണ്ടിലധികം പേർക്ക് പോകാൻ സാധിക്കാത്തതിനാൽ കുടുംബത്തോടൊപ്പം എവിടെയെങ്കിലും പോകണമെങ്കിൽ കാർ അത്യാവശ്യമാണ്. ഇടത്തരം കുടുംബത്തിന് വേണ്ടത് ബജറ്റ് കാറുകളായിരിക്കും. 5 ലക്ഷം രൂപയിൽ താഴെ വിലയുള്ള അത്തരം 5 ബജറ്റ് കാറുകളെക്കുറിച്ച് അറിയാം.
4. മാരുതി സുസുക്കി സെലെറിയോ: LXi, VXi, ZXi, ZXi+ എന്നിങ്ങനെ മൊത്തം നാല് വേരിയൻ്റുകളിലായാണ് മാരുതി സുസുക്കി സെലെറിയോ വിൽക്കുന്നത്.
മാരുതി സുസുക്കി സെലെറിയോ (ഫോട്ടോ: മാരുതി സുസുക്കി) ഫീച്ചറുകൾ:
- എഞ്ചിൻ:നാച്ചുറലി ആസ്‌പിറേറ്റഡ് പെട്രോൾ എഞ്ചിൻ, 1.0 ലിറ്റർ കപ്പാസിറ്റി, 3-സിലിണ്ടർ
- പവർ/ടോർക്ക്: 67 എച്ച്പി പവറും 89 ന്യൂട്ടൺ മീറ്റർ ടോർക്കും
- സിഎൻജി പവർ/ടോർക്ക്:57 എച്ച്പി പവറും 82 ന്യൂട്ടൺ മീറ്റർ ടോർക്കും
- ഗിയർബോക്‌സ്:5-സ്‌പീഡ് മാനുവൽ / 5-സ്‌പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ്
- സുരക്ഷ ഫീച്ചറുകൾ:ഡ്യുവൽ ഫ്രണ്ട് എയർ ബാഗുകൾ, ഹിൽ-ഹോൾഡ് അസിസ്റ്റ്, ഇബിഡി ഉള്ള എബിഎസ്, പിൻവശത്ത് പാർക്കിങ് സെൻസറുകൾ
- മറ്റ് സവിശേഷതകൾ:8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, കീലെസ് എൻട്രി, മാനുവൽ എസി
- വില:പ്രാരംഭ വില 4.99 ലക്ഷം രൂപ
- കളർ ഓപ്‌ഷനുകൾ:കഫീൻ ബ്രൗൺ, പേൾ മിഡ്‌നൈറ്റ് ബ്ലാക്ക്, ഗ്ലിസ്റ്റണിങ് ഗ്രേ, സിൽക്കി സിൽവർ, സ്‌പീഡ് ബ്ലൂ, സോളിഡ് ഫയർ റെഡ്, ആർട്ടിക് വൈറ്റ്
3. റെനോ ക്വിഡ്: ഫ്രഞ്ച് കാർ നിർമ്മാതാക്കളായ റെനോയുടെ ഇന്ത്യൻ വിപണിയിലെ ജനപ്രിയ കാറാണ് റെനോ ക്വിഡ്. 4.70 ലക്ഷം മുതൽ 6.45 ലക്ഷം വരെ വില വരുന്ന 9 വേരിയൻ്റുകളിലായാണ് റെനോ ക്വിഡ് വിൽക്കുന്നത്.
റെനോ ക്വിഡ് (ഫോട്ടോ: റെനോ ഇന്ത്യ) ഫീച്ചറുകൾ:
- എഞ്ചിൻ:നാച്ചുറലി ആസ്‌പിറേറ്റഡ് പെട്രോൾ എഞ്ചിൻ, 1.0 ലിറ്റർ കപ്പാസിറ്റി
- പവർ/ടോർക്ക്: 68 എച്ച്പി പവറും 91 ന്യൂട്ടൺ മീറ്റർ ടോർക്കും
- ഗിയർബോക്‌സ്:5-സ്‌പീഡ് മാനുവൽ / 5-സ്‌പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ്
- സുരക്ഷ ഫീച്ചറുകൾ:ഡ്യുവൽ എയർ ബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, പിൻവശത്ത് പാർക്കിങ് സെൻസറുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം
- മറ്റ് സവിശേഷതകൾ:8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, കീലെസ് എൻട്രി, മാനുവൽ എസി
- വില:പ്രാരംഭ വില 4.70 ലക്ഷം രൂപ
- കളർ ഓപ്‌ഷനുകൾ: ഐസ് കൂൾ വൈറ്റ്, ഫിയറി റെഡ്, ഔട്ട്‌ബാക്ക് ബ്രോൺസ്, മൂൺലൈറ്റ് സിൽവർ, സൺസ്‌കർ ബ്ലൂ, ബ്ലാക്ക് റൂഫുള്ള ഡ്യുവൽ ടോൺ കളർ ഓപ്ഷനുകൾ
2. മാരുതി സുസുക്കി എസ്-പ്രസ്സോ: മൊത്തം 10 വേരിയൻ്റുകളായാണ് കമ്പനി മാരുതി സുസുക്കി എസ്-പ്രസ്സോ വിൽക്കുന്നത്. കാറിൻ്റെ വില 4.26 ലക്ഷം രൂപ മുതൽ 6.12 ലക്ഷം രൂപ വരെയാണ്.
മാരുതി സുസുക്കി എസ്-പ്രസ്സോ (ഫോട്ടോ: മാരുതി സുസുക്കി) ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഫീച്ചറുകൾ:
- എഞ്ചിൻ:നാച്ചുറലി ആസ്‌പിറേറ്റഡ് പെട്രോൾ എഞ്ചിൻ, 1.0 ലിറ്റർ കപ്പാസിറ്റി
- പവർ/ടോർക്ക്:67 എച്ച്പി പവറും 89 ന്യൂട്ടൺ മീറ്റർ ടോർക്കും
- സിഎൻജി പവർ/ടോർക്ക്:57 എച്ച്പി പവറും 82 ന്യൂട്ടൺ മീറ്റർ ടോർക്കും
- ഗിയർബോക്‌സ്:5-സ്‌പീഡ് മാനുവൽ / 5-സ്‌പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ്
- സുരക്ഷ ഫീച്ചറുകൾ:ഡ്യുവൽ ഫ്രണ്ട് എയർ ബാഗുകൾ, പിൻവശത്ത് പാർക്കിങ് സെൻസറുകൾ, ഇബിഡി ഉള്ള എബിഎസ്, പിൻവശത്ത് പാർക്കിങ് സെൻസറുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം, ഹിൽ ഹോൾഡ് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഇബിഡി ഉള്ള എബിഎസ്, പിൻവശത്ത് പാർക്കിങ് ക്യാംമറ
- മറ്റ് സവിശേഷതകൾ:7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ഫ്രണ്ട് പവർ വിൻഡോകൾ, കീലെസ് എൻട്രി, ഒരു എക്‌സ്‌ട്രാ സ്‌പീക്കർ
- വില:പ്രാരംഭ വില 4.26 ലക്ഷം രൂപ
- കളർ ഓപ്‌ഷനുകൾ: സോളിഡ് സിസിൽ ഓറഞ്ച്, സോളിഡ് ഫയർ റെഡ്, മെറ്റാലിക് ഗ്രാനൈറ്റ് ഗ്രേ, മെറ്റാലിക് സിൽക്കി സിൽവർ, പേൾ സ്റ്റാറി ബ്ലൂ, പേൾ മിഡ്‌നൈറ്റ് ബ്ലാക്ക്, സോളിഡ് വൈറ്റ്
1. മാരുതി സുസുക്കി ആൾട്ടോ K10:മാരുതി സുസുക്കിയുടെ ഏറ്റവും ബജറ്റ് ഫ്രണ്ട്‌ലി ആയ കാർ ആണ് മാരുതി സുസുക്കി ആൾട്ടോ കെ 10. മൊത്തം 9 വേരിയൻ്റുകൾ ആയാണ് കമ്പനി ഈ കാർ വിൽക്കുന്നത്. 3.99 ലക്ഷം മുതൽ 5.96 ലക്ഷം രൂപ വരെയാണ് വില.
മാരുതി സുസുക്കി ആൾട്ടോ K10 (ഫോട്ടോ: മാരുതി സുസുക്കി) ഫീച്ചറുകൾ:
- എഞ്ചിൻ:നാച്ചുറലി ആസ്‌പിറേറ്റഡ് പെട്രോൾ എഞ്ചിൻ, 1.0 ലിറ്റർ ഡ്യുവൽജെറ്റ്
- പവർ/ടോർക്ക്:67 എച്ച്പി പവറും 89 ന്യൂട്ടൺ മീറ്റർ ടോർക്കും
- സിഎൻജി പവർ/ടോർക്ക് :57 എച്ച്പി പവറും 82 ന്യൂട്ടൺ മീറ്റർ ടോർക്കും
- ഗിയർബോക്‌സ്:5-സ്‌പീഡ് മാനുവൽ / 5-സ്‌പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ്
- സുരക്ഷ ഫീച്ചറുകൾ:ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, റിവേഴ്‌സിങ് ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), പിൻവശത്ത് പാർക്കിങ് സെൻസറുകൾ
- മറ്റ് സവിശേഷതകൾ:7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, കീലെസ് എൻട്രി, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, സ്റ്റിയറിങ് മൗണ്ടഡ് കൺട്രോളുകൾ, മാനുവലായി ക്രമീകരിക്കാവുന്ന ഔട്ട്‌സൈഡ് റിയർ വ്യൂ മിററുകൾ (ORVMs)
- വില:പ്രാരംഭ വില 3.99 ലക്ഷം രൂപ
- കളർ ഓപ്‌ഷനുകൾ: മെറ്റാലിക് സിസ്ലിങ് റെഡ്, മെറ്റാലിക് സിൽക്കി സിൽവർ, മെറ്റാലിക് ഗ്രാനൈറ്റ് ഗ്രേ, മെറ്റാലിക് സ്‌പീഡി ബ്ലൂ, പ്രീമിയം എർത്ത് ഗോൾഡ്, പേൾ മിഡ്‌നൈറ്റ് ബ്ലാക്ക്, സോളിഡ് വൈറ്റ്
Also Read: ഈ ഉത്സവ സീസണിൽ ഒരു കാർ വാങ്ങാൻ പദ്ധതിയുണ്ടോ? മാരുതി സ്വിഫ്റ്റിന്‍റെ അഞ്ച് വേരിയൻ്റുകളും സവിശേഷതകളും; പരിശോധിക്കാം