ഹൈദരാബാദ്:എക്‌സ് 3 എസ്‌യുവിയുടെ പുതിയ പതിപ്പുമായിജർമൻ ആഡംബര കാർ നിർമാതാക്കളായ ബിഎംഡബ്ല്യു. 2025 ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിലാണ് കമ്പനി എക്‌സ് 3യുടെ പുതിയ പതിപ്പ് അവതരിപ്പിച്ചത്. 75.8 ലക്ഷം രൂപയാണ് പുതുക്കിയ മോഡലിന്‍റെ എക്‌സ്‌ഷോറൂമിലെ പ്രാരംഭവില. മെഴ്‌സിഡസ് ബെൻസ് ജിഎൽസി, ഔഡി ക്യൂ5 തുടങ്ങിയ മോഡലുകളായിരിക്കും എക്‌സ് 3 എസ്‌യുവിയുടെ വിപണിയിലെ പ്രധാന എതിരാളികൾ.
ഡിസൈൻ:എക്‌സ് ത്രീ 20, എക്‌സ് ത്രീ 20 ഡി എന്നിങ്ങനെ രണ്ട് വേരിയന്‍റുകളായാണ് നാലാം തലമുറ ബിഎംഡബ്ല്യു എക്‌സ് 3 പുറത്തിറക്കിയിരിക്കുന്നത്. എക്‌സ് ത്രീ 20 പെട്രോൾ വേരിയന്‍റും എക്‌സ് ത്രീ 20 ഡി ഡീസൽ വേരിയന്‍റുമാണ്. ഡിസൈനിൽ മുൻമോഡലിൽ നിന്നും നിരവധി മാറ്റങ്ങൾ വരുത്തിക്കൊണ്ടാണ് പുതിയ ബിഎംഡബ്ല്യു എക്‌സ് 3 എസ്‌യുവി പുറത്തിറക്കിയിരിക്കുന്നത്. പുതിയ ലുക്കിലുള്ള ഫ്രണ്ട് ബമ്പറും കിഡ്‌നി ഗ്രില്ലുമാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. ഇതിനുപുറമെ, ഇന്‍റഗ്രേറ്റഡ് ഡ്യുവൽ എൽ-ആകൃതിയിലുള്ള ഡിആർഎല്ലുകളുള്ള സ്ലീക്ക് എൽഇഡി ഹെഡ്‌ലൈറ്റുകളും പിൻവശത്ത് വൈ-ആകൃതിയിലുള്ള എൽഇഡി ടെയിൽലാമ്പുകളും നൽകിയിട്ടുണ്ട്.
ഇന്‍റീരിയർ (ഫോട്ടോ: ബിഎംഡബ്ല്യൂ ഇന്ത്യ) ഇന്‍റീരിയർ:ബിഎംഡബ്ല്യു എക്‌സ് 3 എസ്‌യുവിയുടെ പുതിയ പതിപ്പിലെ ഇന്‍റീരിയർ ഡിസൈൻ പരിശോധിക്കുമ്പോൾ കർവ്‌ഡ് ഡിസ്‌പ്ലേയുള്ള ബിഎംഡബ്ല്യുവിന്‍റെ തന്നെ ഏറ്റവും പുതിയ ഐഡ്രൈവ്9 ഇൻഫോടെയ്ൻമെന്‍റ് സിസ്റ്റംനൽകിയിരിക്കുന്നതായി കാണാം. ഇതിനുപുറമെ, ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിങ്, ഹീറ്റഡ് സ്‌പോർട്‌സ് സീറ്റുകൾ, കണക്റ്റഡ് ടെക്‌നോളജി എന്നിങ്ങനെ ഫീച്ചറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
എഞ്ചിൻ: 2 ലിറ്ററിന്‍റെ ഫോർ സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനും 2 ലിറ്ററിന്‍റെ ഡീസൽ എഞ്ചിനുമാണ് പുതുക്കിയ മോഡലിന് ലഭിക്കുക. പെട്രോൾ എഞ്ചിൻ 206 ബിഎച്ച്‌പി പവറും 310 എൻഎം ടോർക്കും ഉത്‌പാദിപ്പിക്കും. അതേസമയം ഡീസൽ വേരിയന്‍റായ എക്‌സ് ത്രീ 20 ഡി 197 ബിഎച്ച്‌പി പവറും 400 എൻഎം ടോർക്കുമാണ് ഉത്‌പാദിപ്പിക്കുന്നത്. 8 സ്‌പീഡ് ഓട്ടോമാറ്റിക് ട്രാൻസ്‌മിഷനുമായാണ് രണ്ട് എഞ്ചിനുകളും ജോഡിയാക്കിയിരിക്കുന്നത്.
Also Read:
- മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേഗത: ടിവിഎസ് ജൂപിറ്ററിന്‍റെ സിഎൻജി പതിപ്പ് വരുന്നു
- സുരക്ഷയുടെ കാര്യത്തിൽ വിശ്വസിച്ച് വാങ്ങാം: ക്രാഷ് ടെസ്റ്റിൽ മികച്ച സുരക്ഷ റേറ്റിങ് നേടി മഹീന്ദ്രയുടെ ചുണക്കുട്ടികൾ
- വിറ്റഴിച്ചത് 10 ലക്ഷത്തിലേറെ യൂണിറ്റുകൾ: 2024ൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റ ഇലക്‌ട്രിക് ബൈക്കുകൾ
- 400 സിസി സെഗ്‌മെൻ്റിൽ ഇന്ത്യയിലെ ഏറ്റവും മികച്ച ബൈക്കുകൾ: അതും താങ്ങാവുന്ന വിലയിൽ
- 2024ൽ പുറത്തിറക്കിയ പത്ത് മികച്ച എസ്‌യുവികൾ: വിലയും സവിശേഷതകളും, വിശദമായി അറിയാം