കേരളം

kerala

കോവളത്ത് യുവാവ് കുത്തേറ്റ് മരിച്ചു

By

Published : Sep 27, 2019, 2:59 AM IST

ബൈക്കിന് സൈഡ് നല്‍കുന്നത് സംബന്ധിച്ചുണ്ടായ തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഘർഷത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരാൾ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

കോവളത്ത് യുവാവ് കുത്തേറ്റ് മരിച്ചു

കോവളം: വിഴിഞ്ഞം ആഴാകുളത്ത് നടുറോഡിൽ യുവാവ് കുത്തേറ്റു മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്. തൊഴിച്ചൽ തോട്ടരികത്ത് വീട്ടിൽ സുഗുണൻ - രാഗിണി ദമ്പതിമാരുടെ മകൻ സുരാജ് (25)ആണ് മരിച്ചത്. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ അയല്‍വാസി വിനീഷ്‌ചന്ദ്രൻ(21) മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. വയറില്‍ കുത്തേറ്റ വിനീഷ്ചന്ദ്രനെ അടിയന്തര ശസ്ത്രക്രിയ്ക്ക് വിധേയനാക്കി. കുത്തേറ്റ ഇരുവരെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും സുരാജിന്‍റെ ജീവൻ രക്ഷിക്കാനായില്ല.
കോവളം ജംഗ്ഷനില്‍ വച്ച് വാഹനത്തിന് സൈഡ് നല്‍കുന്നത് സംബന്ധിച്ചുണ്ടായ തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവത്തില്‍ പ്രതിയായ ഓട്ടോ ഡ്രൈവർ മനുവിനെ കോവളം പൊലീസ് കസ്റ്റഡിയിലെടുത്തു. സംഘർഷത്തിനിടെ പിടിച്ചു മാറ്റാൻ എത്തിയ പ്രതിയുടെ മാതാവ് അനിതയ്ക്കും കൈക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ കോവളം ജംഗ്ഷനില്‍ ബൈക്കിന് സൈഡ് നല്‍കുന്നത് സംബന്ധിച്ച് പ്രതിയും കുത്തേറ്റവരും തമ്മില്‍ തർക്കമുണ്ടായി. ഇത് ചോദിക്കാനായി വൈകിട്ട് ഇരുവരും ബൈക്കില്‍ ആഴാകുളത്ത് എത്തുകയും സംഘർഷമുണ്ടാകുകയും ചെയ്തു. ഇതിനിടെ, പ്രതിയുടെ പിതാവ് നടത്തുന്ന തട്ടുകടയില്‍ നിന്നും കത്തി എടുത്ത് ഇരുവരെയും കുത്തുകയായിരുന്നുവെന്ന് കോവളം പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട സുരാജ് ചെണ്ട കലാകാരനായിരുന്നു.

ABOUT THE AUTHOR

...view details