കേരളം

kerala

ഹാട്രിക്ക് ഗോളുമായി എംബാപ്പെയും നെയമറും, ട്രിപ്പിള്‍ അസിസ്റ്റുമായി മെസി, കിരീടത്തിനരികെ പിഎസ്‌ജി; ജർമൻ ലീഗിൽ ബയേണിനും ജയം

By

Published : Apr 10, 2022, 12:11 PM IST

ലീഗിൽ ക്ലെർമോണ്ടിനെതിരായ ജയത്തോടെ പി എസ് ജിക്ക് വെറും രണ്ട് ജയം മാത്രം അകലെയാണ് കിരീടം.

Messi, Neymar and Mbappe  PSG vs Clemont Foot  Ligue 1  french league  ഹാട്രിക്ക് ഗോളുമായി എംബാപ്പെയും നെയമറും  ട്രിപ്പിള്‍ അസിസ്റ്റുമായി മെസി  കിരീടത്തിനരികെ പിഎസ്‌ജി  ജർമൻ ലീഗിൽ ബയേണിനും ജയം  triple assist for messi
ഹാട്രിക്ക് ഗോളുമായി എംബാപ്പെയും നെയമറും, ട്രിപ്പിള്‍ അസിസ്റ്റുമായി മെസി, കിരീടത്തിനരികെ പിഎസ്‌ജി; ജർമൻ ലീഗിൽ ബയേണിനും ജയം

പാരിസ്:സൂപ്പർ താരങ്ങളായ നെയ്‌മറിന്‍റെയും കിലിയൻ എംബാപ്പെയുടേയും ഹാട്രിക് മികവിൽ ഫ്രഞ്ച് ലീഗ് വണ്ണിൽ പിഎസ്‌ജിക്ക് തകർപ്പൻ ജയം. ക്ലെർമോണ്ടിനെ ഒന്നിനെതിരെ ആറ് ഗോളിന് പിഎസ്‌ജി തകർത്തു. ഹാട്രിക് അസിസ്റ്റുമായി ലയണല്‍ മെസിയും താരമായി.

ഫ്രഞ്ച് ലീഗ് കിരീടത്തിന് തൊട്ടരികിൽ നിൽക്കുകയാണ് പിഎസ്‌ജി. ലീഗിൽ ക്ലെർമോണ്ടിനെതിരായ ജയത്തോടെ പി എസ് ജിക്ക് വെറും രണ്ട് ജയം മാത്രം അകലെയാണ് കിരീടം. 71 പോയിന്‍റുമായി പട്ടികയിൽ തലപ്പത്ത് തുടരുകയാണ് പിഎസ്‌ജി. പതിനേഴാംസ്ഥാനത്താണ് ക്ലെർമോണ്ട്.

ആദ്യ 19 മിനിട്ടിൽ തന്നെ പിഎസ്‌ജി രണ്ടു ഗോളുകൾക്ക് മുന്നിൽ എത്തി. 6-ാം മിനിട്ടിൽ മെസിയുടെ പാസിൽ നിന്ന് നെയ്‌മറാണ് ലീഡ് എടുത്തത്‌. 19-ാം മിനിട്ടിൽ വീണ്ടും മെസിയുടെ അസിസ്റ്റ്, ഗോൾ നേടിയത് എംബാപ്പെയും. ആദ്യ പകുതിയുടെ അവസാനം ജോഡൽ ഡോസുവിലൂടെ ഒരു ഗോൾ മടക്കി ക്ലെർമോണ്ട് കളി ആവേശകരമാക്കി.

രണ്ടാം പകുതിയിൽ നാലു ഗോളുകൾ കൂടെ നേടിക്കൊണ്ട് പിഎസ്‌ജി വിജയം ഉറപ്പിച്ചു. ഒരു പെനാൾറ്റിയിലൂടെ നെയ്‌മറും, നെയ്‌മറിന്‍റെ അസിസ്റ്റിൽ നിന്ന് എംബാപ്പെയും ഗോളടിച്ചു. പിന്നാലെ 80-ാം മിനിട്ടിൽ മെസിയുടെ പാസിൽ നിന്ന് എംബാപ്പെ ഹാട്രിക്ക് പൂർത്തിയാക്കി. അതിനു ശേഷം 83-ാം മിനിട്ടിൽ എംബാപ്പെയുടെ അസിസ്റ്റിൽ നിന്ന് നെയ്‌മറും ഹാട്രിക്ക് നേടി.

ALSO READ :പ്രീമിയര്‍ ലീഗ് : യുണൈറ്റഡിന് ഞെട്ടിക്കുന്ന തോല്‍വി ; എവര്‍ട്ടണിന് ജീവശ്വാസം

ജർമൻ ലീഗ് ഫുട്ബോളിൽ ബയേൺ മ്യൂണിക്കിന്‍റെ ജൈത്രയാത്ര തുടരുന്നു. ബയേൺ ഏകപക്ഷീയമായ ഒരു ഗോളിന് ഓഗ്‌സ്‌ബർഗിനെ തോൽപിച്ചു. എൺപത്തിരണ്ടാം മിനിറ്റിൽ സൂപ്പർതാരം റോബർട്ട് ലെവൻഡോവ്സ്‌കിയാണ് നിർണായക ഗോൾ നേടിയത്. 82-ാം മിനിട്ടിൽ ലഭിച്ച പെനാൾട്ടി ലെവൻഡോസ്‌കി ആണ് ലക്ഷ്യത്തിലേക്ക് എത്തിച്ചത്.

29 കളിയിൽ 69 പോയിന്‍റുമായാണ് ബയേൺ ലീഗിൽ ഒന്നാംസ്ഥാനത്ത് തുടരുന്നത്. കഴിഞ്ഞ ദിവസം ബൊറൂസിയ ഡോർട്‌മുണ്ട് പരാജയപ്പെട്ടിരുന്നു. രണ്ടാമതുള്ള ഡോർട്‌മുണ്ടിന് 60 പോയിന്‍റാണുള്ളത്.

ABOUT THE AUTHOR

...view details