കേരളം

kerala

വിദേശ താരങ്ങളെ ഒഴിവാക്കി ബ്ലാസ്റ്റേഴ്‌സ്

By

Published : Jun 12, 2021, 7:33 PM IST

ഫിഫയുടെ ട്രാന്‍സ്‌ഫര്‍ വിലക്ക് നേരിടുന്നതിനിടെയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് വിദേശ താരങ്ങളെ കൂട്ടത്തോടെ ഒഴിവാക്കിയത്

ബ്ലാസ്റ്റേഴ്‌സും ട്രാന്‍സ്‌ഫര്‍ വിലക്കും വാര്‍ത്ത  ബ്ലാസ്റ്റേഴ്‌സും ഐഎസ്‌എല്ലും വാര്‍ത്ത  blasters and transfer ban news  blasters and isl news
ബ്ലാസ്റ്റേഴ്‌സ്

ന്യൂഡല്‍ഹി:കേരളാ ബ്ലാസ്റ്റേഴ്‌സ് ആറ് വിദേശ താരങ്ങളെ ഒരുമിച്ച് ഒഴിവാക്കി. കഴിഞ്ഞ സീസണിലെ ബ്ലാസ്റ്റേഴ്സ് താരങ്ങളായ ഗാരി ഹൂപ്പർ, വിൻസെന്റ് ​ഗോമസ്, ഫാക്കുണ്ടോ പെരേര, ജോർദ്ദാൻ മുറെ, കോസ്റ്റ നമോന്യുസു, ബക്കാരി കോനെ എന്നിവരെയാണ് ഒഴിവാക്കിയത്. ഇതോടെ ഐഎസ്‌എല്‍ എട്ടാം സീസണില്‍ പുതുമുഖങ്ങളുമായാകും മഞ്ഞപ്പട കളത്തിലിറങ്ങുകയെന്ന് ഏതാണ്ട് ഉറപ്പായി. ഇവാന്‍ വുകോമാനോവിച്ചിനെ പരിശീലകനായി തെരഞ്ഞെടുത്തതിന് ശേഷമാണ് ബ്ലാസ്റ്റേഴ്‌സിലെ പുതിയ മാറ്റങ്ങള്‍.

കഴിഞ്ഞ സീസണില്‍ മോശം പ്രകടനത്തെ തുടര്‍ന്ന ബ്ലാസ്റ്റേഴ്‌സ് ഏഴാമതായാണ് ഫിനിഷ്‌ ചെയ്‌തത്. 18 മത്സരങ്ങളില്‍ നിന്നും നാല് ജയവും ഏഴ്‌ സമനിലയും ഉള്‍പ്പെടെ 19 പോയിന്‍റ് നേടിയ ബ്ലാസ്റ്റേഴ്‌സിന് പ്ലേ ഓഫ്‌ യോഗ്യത പോലും സ്വന്തമാക്കാനായില്ല. ബ്ലാസ്റ്റേഴ്‌സ് നിരയില്‍ ജോർദ്ദാൻ മുറെ മാത്രമാണ് ഐഎസ്‌എല്ലില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയവരുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഇടം പിടിച്ചത്.

Also read: 'ലേലു അല്ലു, ലേലു അല്ലു'... വിക്കറ്റ് വലിച്ചൂരിയ ഷാക്കിബ് മാപ്പ് പറഞ്ഞു

18 മത്സരങ്ങളില്‍ നിന്നും ഏഴു ഗോളുകള്‍ നേടിയ മുറെ ഗോള്‍ സ്‌കോരര്‍മാരുടെ പട്ടികയില്‍ 10-ാം സ്ഥാനത്താണ്. പിന്നാലെ 15-ാം സ്ഥാനത്തുള്ള ഗാരി ഹൂപ്പര്‍ക്ക് 18 മത്സരങ്ങളില്‍ നിന്നും അഞ്ച് ഗോളുകളാണ് ഉള്ളത്. വേതനം നൽകിയില്ലെന്ന പൊപ്ലാനിക്കിന്റെ പരാതിയിൽ ഫിഫയുടെ ട്രാൻസ്ഫർ വിലക്ക് നേരിടുകയാണ് ബ്ലാസ്റ്റേഴ്സ്. അതിനിടെയാണ് വിദേശതാരങ്ങളെ ബ്ലാസ്റ്റേഴ്‌സ് ഒഴിവാക്കിയത്.

ABOUT THE AUTHOR

...view details