കേരളം

kerala

Class By A Soldier video Song ശ്രേയ ജയദീപിന്‍റെ മനോഹര ശബ്‌ദത്തില്‍ 'ഉയിരാണച്ഛന്‍'; ക്ലാസ്സ് ബൈ എ സോള്‍ജ്യര്‍ വീഡിയോ ഗാനം പുറത്ത്

By ETV Bharat Kerala Team

Published : Sep 24, 2023, 6:20 PM IST

Uyiraanachan song released ക്ലാസ്സ് ബൈ എ സോള്‍ജ്യര്‍ വീഡിയോ ഗാനം റിലീസ് ചെയ്‌തു. ചിത്രത്തിലെ ഉയിരാണച്ഛൻ എന്ന ഗാനമാണ് പുറത്തിറങ്ങിയത്.

Uyiraanachan  Uyiraanachan song  Class By A Soldier video Song  Class By A Soldier Song  Class By A Soldier  Uyiraanachan song released  ക്ലാസ്സ് ബൈ എ സോള്‍ജ്യര്‍ വീഡിയോ ഗാനം  ക്ലാസ്സ് ബൈ എ സോള്‍ജ്യര്‍  ക്ലാസ്സ് ബൈ എ സോള്‍ജ്യര്‍ ഗാനം  Vijay Yesudas  Vijay Yesudas movies
Class By A Soldier video Song

നടനും ഗായകനുമായ വിജയ് യേശുദാസ് (Vijay Yesudas) കേന്ദ്രകഥാപാത്രത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ക്ലാസ് ബൈ എ സോള്‍ജ്യർ' (Class By A Soldier). സിനിമയിലെ വീഡിയോ ഗാനം പുറത്തിറങ്ങി. ചിത്രത്തിലെ 'ഉയിരാണച്ഛൻ' എന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത് (Class By A Soldier video Song).

കവിപ്രസാദിന്‍റെ ഗാനരചനയില്‍ എസ്ആർ സൂരജിന്‍റെ സംഗീതത്തില്‍ ശ്രേയ ജയദീപ് ആണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്. 'ക്ലാസ് ബൈ എ സോള്‍ജ്യർ' സിനിമയിലെ ഗാനങ്ങള്‍ മാജിക് ഫ്രെയിംസ് മ്യൂസിക്കാണ് വിപണിയില്‍ എത്തിക്കുന്നത്.

ബാലതാരം മീനാക്ഷിയും ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. പ്ലസ് ടു വിദ്യാർഥിനിയായ ചിന്മയി നായർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'ക്ലാസ് ബൈ എ സോള്‍ജ്യർ'.

വിജയ് യേശുദാസ് ഒരു സൈനിക നായക കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കൂടാതെ അപ്പാനി ശരത്, കലാഭവൻ ഷാജോൺ, ഇർഫാൻ, ജെഫ് സാബു, ഹരീഷ് പേങ്ങൻ, സുധീർ സുകുമാരൻ, ഹരി പത്തനാപുരം, വിഷ്‌ണു ദാസ്, സജിമോൻ പാറയിൽ, ഹരീഷ് മണ്ണാഞ്ചേരി, സൂര്യ ദത്ത്, സജി റാം, ജിഫ്‌ന എസ് കുരുവിള, ശ്വേത മേനോൻ, ബ്രിന്‍റ ബെന്നി, ലിജോ, റോസ് മറിയ, കെപിഎസി ഭവി, പ്രമീള ദേവി, അധീന, മേഘ്ന, ധനലക്ഷ്‌മി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

Also Read:പ്ലസ്‌ വണ്‍ വിദ്യാര്‍ത്ഥിനിയുടെ 'ക്ലാസ്സ് ബൈ എ സോള്‍ജ്യര്‍'; ഓഡിയോ ലോഞ്ച് നടന്നു

അനിൽ രാജ് ആണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. സാഫ്‌നത്ത് ഫ്‌നെയാ ഇന്‍റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിന്‍റെ ബാനറില്‍ സാബു കുരുവിള, പ്രകാശ് കുരുവിള എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ബെന്നി ജോസഫ് ഛായാഗ്രഹണവും മനു ഷാജു എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. കവിപ്രസാദ് ഗോപിനാഥ്, ശ്യാം എനത്ത്, ഡോക്‌ടർ പ്രമീള ദേവി എന്നിവരാണ് സിനിമയ്‌ക്ക് വേണ്ടി ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. എസ്ആര്‍ സൂരജ് സംഗീതവും ഒരുക്കിയിരിക്കുന്നു.

കല - ത്യാഗു തവന്നൂര്‍, കോസ്റ്റ്യൂംസ് - സുകേഷ് താനൂര്‍, മേക്കപ്പ് - പ്രദീപ് രംഗന്‍, ആക്ഷന്‍ - മാഫിയ ശശി, കൊറിയോഗ്രാഫര്‍ - പപ്പു വിഷ്‌ണു, അസോസിയേറ്റ് ഡയറക്‌ടര്‍ - സുഹാസ് അശോകന്‍, അസിസ്‌റ്റന്‍റ് ഡയറക്‌ടർ - അലീഷ ലെസ്ലി റോസ്, ഷാൻ അബ്‌ദുള്‍ വഹാബ്, ബിജിഎം- ബാലഗോപാല്‍, വിഎഫ്എക്‌സ് - ജിനേഷ് ശശിധരന്‍ (മാവറിക്‌സ് സ്‌റ്റുഡിയോ), പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - മന്‍സൂര്‍ അലി വെട്ടത്തൂർ, സ്‌റ്റില്‍സ് - പവിന്‍ തൃപ്രയാര്‍, ഡിസൈനര്‍ - പ്രമേഷ് പ്രഭാകര്‍, ഫിനാൻസ് കൺട്രോളർ - അഖിൽ ബേബി, ധന്യ ശങ്കർ, പ്രൊഡക്ഷൻ മാനേജർ - പ്രശാന്ത് കോടനാട്, പിആര്‍ഒ - എഎസ് ദിനേശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

Also Read:10-ാം ക്ലാസുകാരിയുടെ സംവിധാനത്തില്‍ 'ക്ലാസ് ബൈ എ സോള്‍ജ്യർ' ; നായകനായി വിജയ് യേശുദാസ്

ABOUT THE AUTHOR

...view details