കേരളം

kerala

നെല്ലുസംഭരണം വേഗത്തിലാക്കാൻ നടപടി സ്വീകരിച്ച് സപ്ലൈകോ

By

Published : Oct 19, 2021, 10:01 AM IST

ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ അനിലിന്‍റെ പ്രത്യേക നിർദേശ പ്രകാരം നടത്തിയ ചർച്ചയിലാണ് തീരുമാനമായത്.

നെല്ലുസംഭരണം വേഗത്തിലാക്കാൻ നടപടി സ്വീകരിച്ച് സപ്ലൈകോ  Supplyco  സപ്ലൈകോ  paddy  അലി അസ്‌ഗർ പാഷ  കേരള റൈസ് മിൽ ഓണേഴ്‌സ്  ജി.ആർ അനിൽ
നെല്ലുസംഭരണം വേഗത്തിലാക്കാൻ നടപടി സ്വീകരിച്ച് സപ്ലൈകോ

കോട്ടയം :വിരിപ്പ് കൃഷിൽ വിളയിറക്കിയിട്ടുള്ള പാടശേഖരങ്ങളിൽ കൊയ്‌തെടുക്കുന്ന നെല്ല്‌ സംഭരണത്തിന് മഴക്കെടുതിയിൽ ഉണ്ടായേക്കാവുന്ന തടസങ്ങൾ ഒഴിവാക്കാൻ സപ്ലൈകോ നടപടികളാരംഭിച്ചു. ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ അനിലിന്‍റെ പ്രത്യേക നിർദേശ പ്രകാരം സപ്ലൈകോ സി.എം.ഡി അലി അസ്‌ഗർ പാഷ കേരള റൈസ് മിൽ ഓണേഴ്‌സ് അസോസിയേഷൻ പ്രതിനിധികളുമായി ചർച്ച നടത്തി.

നെല്ലെടുപ്പുമായി ബന്ധപ്പെട്ട് കർഷകർ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിച്ച് സംഭരണം സുഗമാക്കുന്നതിന് ചർച്ചയിൽ തീരുമാനമായി. ഈർപ്പം കൂടുതലുള്ള നെല്ല് ന്യായമായ കിഴിവ് നടത്തി വേഗത്തിൽ സംഭരിക്കും. ഇതു സംബന്ധിച്ച് കർഷകരുമായുള്ള ധാരണയുണ്ടാക്കും. കൂടാതെ കർഷകരുടെ നഷ്ടം ലഘൂകരികരിക്കുന്നതിന് മില്ലുടമകൾ നടപടി സ്വീകരിക്കും.

ALSO READ :ഇടമലയാർ, പമ്പ ഡാമുകള്‍ തുറന്നു; ഇടുക്കി ഡാമിന്‍റെ ഷട്ടറുകൾ 11 മണിയോടെ തുറക്കും

നെല്ലുസംഭരണം വേഗത്തിലാക്കുന്നതിന് കൂടുതൽ വാഹനങ്ങൾ, ചാക്കുകൾ എന്നിവ മില്ലുടമകൾ ക്രമീകരിക്കും. സംഭരിക്കുന്ന നെല്ല് സമയ ബന്ധിതമായി സംസ്‌ക്കരിക്കുന്നതിനുള്ള ഗുണനിലവാര പരിശോധനയ്ക്കു മുമ്പ് ഉമി കളഞ്ഞ് അരിയായി സൂക്ഷിക്കും.

ഇതിനുള്ള അനുമതി സപ്ലൈകോ മില്ലുടമകൾക്ക് നൽകും. നെല്ല്, അരി എന്നിവ സൂക്ഷിക്കുന്നതിന് കൂടുതൽ ഗോഡൗണുകൾ ആവശ്യമാണെമെങ്കിൽ അതിനുള്ള അനുമതിയും സപ്ലൈകോ നൽകും.

ABOUT THE AUTHOR

...view details