കേരളം

kerala

ബജറ്റിനെക്കുറിച്ചറിയാന്‍ സോഷ്യൽ മീഡിയ ക്യാമ്പയിനുമായി ധനമന്ത്രാലയം

By

Published : Jan 19, 2020, 5:34 PM IST

ബജറ്റിലെ സാമ്പത്തിക പദങ്ങൾ സാധാരണക്കാര്‍ക്കും വിദ്യാര്‍ഥികൾക്കും കൂടി മനസിലാക്കാൻ കഴിയണം എന്ന ലക്ഷ്യത്തോടെയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ക്യാമ്പയിൻ ആരംഭിക്കുന്നത്. ജനുവരി 22 മുതല്‍ 29 വരെയാണ് ക്യാമ്പയിൻ നടത്തുന്നത്

ArthShastri' campaign  ArthShastri' campaign by Finance ministry  Finance Ministry on budgetary terms  Ministry of Finance  ArthShastri  Business news  സോഷ്യൽ മീഡിയ  സോഷ്യൽ മീഡിയ ക്യാമ്പയിനുമായി ധനമന്ത്രാലയം  ധനമന്ത്രാലയം  ബജറ്റ്  #ArthShastri'
ബജറ്റ് മനസിലാക്കാം; സോഷ്യൽ മീഡിയ ക്യാമ്പയിനുമായി ധനമന്ത്രാലയം

ന്യൂഡല്‍ഹി: ബജറ്റിലെ സാമ്പത്തിക പദങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനായി സോഷ്യൽ മീഡിയ ക്യാമ്പയിനുമായി ധനമന്ത്രാലയം. സാമ്പത്തിക പദങ്ങൾ വിശദീകരിക്കുന്ന ആനിമേറ്റഡ് വീഡിയോകളിലൂടെയാണ് ധനമന്ത്രാലയം ക്യാമ്പയിൻ നടത്തുന്നത്. ബജറ്റിലെ സാമ്പത്തിക പദങ്ങൾ സാധാരണക്കാര്‍ക്കും വിദ്യാര്‍ഥികൾക്കും കൂടി മനസിലാക്കാൻ കഴിയണം എന്ന ലക്ഷ്യത്തോടെയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ക്യാമ്പയിൻ ആരംഭിക്കുന്നത്. '#ArthShastri' എന്ന പേരില്‍ ജനുവരി 22 മുതലാണ് ക്യാമ്പയിൻ തുടങ്ങുന്നത്.

'അര്‍ത്' എന്ന വിദ്യാര്‍ഥിയും 'പ്രൊഫസര്‍ ശാസ്ത്രി'യും തമ്മിലുള്ള ചോദ്യോത്തരങ്ങളിലൂടെ സാമ്പത്തിക പദങ്ങൾ പറഞ്ഞു തരുന്ന ആനിമേറ്റഡ് വീഡിയോകളാണ് ധനമന്ത്രാലയം പുറത്തിറക്കുന്നത്. ജനുവരി 22ന് 11 മണി മുതല്‍ 'ക്ലാസ്' തുടങ്ങുമെന്ന് ധനമന്ത്രാലയം ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ അറിയിച്ചു. കഴിഞ്ഞ വർഷത്തെ കേന്ദ്ര ബജറ്റിന് മുമ്പും മന്ത്രാലയം ഇത്തരമൊരു പരിപാടി നടത്തിയിരുന്നു. ബജറ്റ് വാഗ്‌ദാനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാൻ '#HamaraBharosa' എന്ന ഹാഷ്‌ ടാഗിലും ധനമന്ത്രാലയം ക്യാമ്പയിൻ ആരംഭിച്ചിരുന്നു. ആരോഗ്യമേഖല, ഭവന നിർമാണം തുടങ്ങിയ മേഖലകളില്‍ ബജറ്റ് നല്‍കുന്ന വാഗ്ദാനങ്ങളും വിതരണവും സംബന്ധിച്ച വിവരങ്ങൾ ഈ ക്യാമ്പയിനിലൂടെ ജനങ്ങളിലേക്ക് എത്തിക്കുന്നു. 12 പ്രധാന പ്രാദേശിക ഭാഷകളിലായിരുന്നു '#HamaraBharosa' ക്യാമ്പയിൻ ആരംഭിച്ചത്. ഇത്തരം എല്ലാ ക്യാമ്പയിനുകളും ജനുവരി 29 വരെ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. ഫെബ്രുവരി ഒന്നിനാണ് 2020-21 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരണം.

ABOUT THE AUTHOR

...view details