കേരളം

kerala

കൊവിഡ് പരിശോധനാ കിറ്റ് വികസിപ്പിച്ചെടുത്ത് ഐഐടി

By

Published : Apr 25, 2020, 10:15 AM IST

ജനുവരി അവസാനത്തോടെ കിറ്റ് വികസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനം തുടങ്ങിയെന്നും കുറഞ്ഞ നിരക്കില്‍ വിതരണം ചെയ്യുമെന്നും ഐഐടി പ്രൊഫസര്‍

IIT Delhi  COVID-19 test kit  ICMR  swab testing kit  COVID-19  IIT-Delhi develops COVID-19 test kit, gets ICMR's approval  ഐഐടി ഡല്‍ഹി  കൊവിഡ് 19
കൊവിഡ് പരിശോധനാ കിറ്റ് വികസിപ്പിച്ചെടുത്ത് ഐഐടി

ന്യൂഡൽഹി: കൊവിഡ് ടെസ്റ്റ് കിറ്റ് വികസിപ്പിച്ചെടുത്ത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി). ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഇതിന് അംഗീകാരം നല്‍കി.

ജനുവരി അവസാനത്തോടെ കിറ്റ് വികസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനം തുടങ്ങിയെന്നും കുറഞ്ഞ നിരക്കില്‍ വിതരണം ചെയ്യുമെന്നും ഐഐടി പ്രൊഫസര്‍ വി.പെരുമാള്‍ അറിയിച്ചു. ഇതൊരു പരീക്ഷണണമാണെന്നും നിലവിലുള്ള എല്ലാ കിറ്റുകളേക്കാളും വില കുറഞ്ഞതായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു.

ഐ‌ഐ‌ടി -ഡല്‍ഹിയിലെ കുസുമ സ്കൂൾ ഓഫ് ബയോളജിക്കൽ സയൻസസിലെ (കെ‌എസ്‌ബി‌എസ്) ഗവേഷകർ വികസിപ്പിച്ചെടുത്ത കൊവിഡ് 19 ടെസ്റ്റ് കിറ്റിന് വ്യാഴാഴ്ചയാണ് ഐസിഎംആര്‍ വ്യാഴാഴ്ച അംഗീകാരം നല്‍കിയത്. അനുയോജ്യമായ വ്യാവസായിക പങ്കാളികളുമായി മിതമായ നിരക്കിൽ കിറ്റ് വലിയ തോതിൽ വിന്യസിക്കാനാണ് പദ്ധതി.

ABOUT THE AUTHOR

...view details