ETV Bharat / snippets

എടിഎം കാർഡുകൾ ഉപയോഗിച്ച് 68 ലക്ഷം രൂപയുടെ തട്ടിപ്പ്; യുപി സ്വദേശിയായ മുഖ്യ പ്രതി അറസ്‌റ്റിൽ

author img

By ETV Bharat Kerala Team

Published : Aug 5, 2024, 10:53 PM IST

ATM FRAUD CASE IN KOTTAYAM  മുഖ്യ പ്രതി പിടിയിൽ  BANK FRAUD CASE  68 ലക്ഷം രൂപയുടെ എടിഎം തട്ടിപ്പ്
Accused Sandheep kumar Tiwari (ETV Bharat)

കോട്ടയം: എടിഎം കാർഡുകൾ ഉപയോഗിച്ച് 68 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ മുഖ്യപ്രതി അറസ്‌റ്റിൽ. ഉത്തർപ്രദേശ് സ്വദേശിയായ സന്ദീപ് കുമാർ തിവാരിയാണ് (30) കോട്ടയം വെസ്‌റ്റ് പൊലീസിന്‍റെ പിടിയിലായത്. പ്രതിയും കൂട്ടാളികളും ചേർന്ന് 2023 ൽ കോട്ടയം അര്‍ബന്‍ ബാങ്കിന്‍റെ ജില്ലയിലെ വിവിധ എടിഎമ്മുകളിൽ നിന്ന് പലതവണകളായി 68,42,400 രൂപയാണ് തട്ടിയെടുത്തത്.

120 ഓളം നാഷണലൈസ്‌ഡ് ബാങ്കുകളുടെ എടിഎം കാർഡുകൾ ഉപയോഗിച്ചതായും പൊലീസ് കണ്ടെത്തി. ബാങ്കിന്‍റെ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ ബീഹാറിൽ നിന്നും പിടികൂടിയത്. അതേസമയം മറ്റ് പ്രതികൾക്ക് വേണ്ടി തിരച്ചിൽ ശക്തമാക്കിയതായി അധികൃതർ അറിയിച്ചു.

Also Read: കേരള പൊലീസിന്‍റെ മികവ് പരിശോധിക്കാൻ റോബിൻ ഹുഡ് മോഡൽ കവർച്ചാശ്രമം: യുവാവ് പിടിയിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.