ETV Bharat / snippets

ജാതി വ്യവസ്ഥ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ഹർജി തള്ളി സുപ്രീം കോടതി

author img

By ETV Bharat Kerala Team

Published : Aug 20, 2024, 10:13 PM IST

CASTE SYSTEM UNCONSTITUTIONAL  CASTE SYSTEM IN INDIA  SUPREME COURT ON CAST SYSTEM  LATEST MALAYALAM NEWS
SUPREME COURT (getty)

ന്യൂഡൽഹി: ജാതി വ്യവസ്ഥ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹർജി തള്ളി സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് നടപടി. വിഷയത്തില്‍ ഇടപെടുന്നതിനായുള്ള ഒരു കേസും എടുത്തിട്ടില്ലെന്ന് കോടതി വ്യക്തമാക്കി.

ജാതി വ്യവസ്ഥ മൗലികാവകാശങ്ങൾക്ക് എതിരാണെന്ന് വാദിച്ച് വസീർ സിങ്‌ പൂനിയ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. യഥാർത്ഥത്തിൽ ഭരണഘടന പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളെ പരാമർശിച്ചുകൊണ്ടാണ് തയ്യാറാക്കിയതെന്നും ബെഞ്ച് പറഞ്ഞു. ജസ്റ്റിസുമാരായ ജെബി പർദിവാലയും മനോജ് മിശ്രയുമായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.

ALSO READ: ആരോഗ്യ പ്രവര്‍ത്തകര്‍ സുരക്ഷിതരല്ല; 10 അംഗ ദൗത്യസംഘത്തിന് രൂപം നല്‍കി സുപ്രീം കോടതി - SC On Doctors Safety

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.