ETV Bharat / snippets

കത്വയില്‍ ഇന്ത്യൻ സൈനിക വാഹന വ്യൂഹത്തിന് നേരെ ഭീകരാക്രമണം

author img

By ETV Bharat Kerala Team

Published : Jul 8, 2024, 5:54 PM IST

INDIAN ARMY CONVOY ATTACKED  KATHUA MILITANT ATTACK  കത്വ ഭീകരാക്രമണം  സൈനിക വാഹന വ്യൂഹം ഭീകരാക്രമണം
Representative Image (ETV Bharat)

കത്വ : ജമ്മു കാശ്‌മീരിലെ കത്വയില്‍ ഇന്ത്യൻ സൈനികരുടെ വാഹന വ്യൂഹത്തിന് നേരെ ഭീകരാക്രമണം. കത്വ ജില്ലയിലെ മച്ചേദി മേഖലയിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ആളപായം ഉണ്ടായതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സംഭവത്തില്‍ സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം കഴിഞ്ഞ ദിവസം ജമ്മു കാശ്‌മീരിലെ കുല്‍ഗാമില്‍ ഹിസ്‌ബുൾ മുജാഹിദ്ദീന്‍ ഭീകരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികരാണ് വീരമൃത്യു വരിച്ചത്. ലാന്‍സ് നായിക് പ്രദീപ് നൈനും ഹവില്‍ദാര്‍ രാജ്‌കുമാറുമാണ് വീരമൃത്യു വരിച്ചത്. ഹിസ്‌ബുൾ മുജാഹിദ്ദീന്‍ സീനിയര്‍ കമാൻഡറെയടക്കം സൈന്യം വധിച്ചിരുന്നു.

Also Read : 'വീര്യത്തിനും ത്യാഗത്തിനും അഭിവാദ്യം'; കുൽഗാം ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ച് സൈന്യം - Pays Tributes To Soldiers

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.