നിസാമാബാദ് (തെലങ്കാന) : വിവാഹ സത്‌കാരത്തിൽ മട്ടൻ കറി വിളമ്പിയില്ലെന്ന് പറഞ്ഞ് വരന്‍റെയും വധുവിന്‍റെയും ബന്ധുക്കൾ തമ്മിൽ വഴക്ക്. നിസാമാബാദ് ജില്ലയിലെ നവിപേട്ട് ജില്ലയിലാണ് സംഭവം. ബുധനാഴ്‌ച നടന്ന നവിപേട്ട സ്വദേശിനിയായ യുവതിയുടെയും നന്ദിപേട്ട് സ്വദേശിയായ യുവാവിന്‍റെയും വിവാഹസത്‌കാര ചടങ്ങാണ് അടിപിടിയിൽ കലാശിച്ചത്. നവിപേട്ടയിലെ ഒരു ഫംഗ്‌ഷൻ ഹാളിൽ ആയിരുന്നു സംഭവം. വധുവിന്‍റെ വീട്ടുകാർ ഭക്ഷണം വിളമ്പുന്നതിനിടെ മട്ടൻ പീസ് ലഭിച്ചില്ലെന്ന് പറഞ്ഞ് വരന്‍റെ ഭാഗത്ത് നിന്നെത്തിയ യുവാക്കൾ പ്രശ്‌നമുണ്ടാക്കുകയായിരുന്നു. വഴക്ക് പതിയെ കയ്യാങ്കളിയിലേക്ക് നീങ്ങി. കയ്യിൽകിട്ടിയ പാത്രങ്ങളും കല്ലും വടിയും എടുത്ത് പരസ്‌പരം ആക്രമിച്ചതോടെ വിവാഹവേദി സംഘർഷഭരിതമായി. ഇരുവിഭാഗത്തിലെ ആളുകൾക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ഒരു വിഭാഗത്തിലെ പന്ത്രണ്ടും മറ്റേ വിഭാഗത്തിലെ ആറ് പേർക്കെതിരെയും കേസെടുത്തതായി പൊലീസ് പറഞ്ഞു. പരിക്കേറ്റവരെ നിസാമാബാദ് സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയതായും പൊലീസ് അറിയിച്ചു.
Also Read: 12 പുരുഷന്മാരെ വിവാഹം കഴിച്ച് സ്വര്‍ണ്ണവും പണവും തട്ടി; 30 കാരി അറസ്‌റ്റിൽ