ETV Bharat / snippets

സിപിഎം നേതാവ് സീതാറാം യെച്ചൂരിയെ എയിംസിൽ പ്രവേശിപ്പിച്ചു

SITARAM YECHURY  SITARAM YECHURY PNEUMONIA  സീതാറാം യെച്ചൂരി ആശുപത്രിയിൽ  സീതാറാം യെച്ചൂരി
CPI(M) general secretary Sitaram Yechury (ETV Bharat- File image)
author img

By ETV Bharat Kerala Team

Published : Aug 19, 2024, 10:46 PM IST

ന്യൂഡൽഹി: ന്യുമോണിയ ബാധിച്ചതിനെ തുടർന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകുന്നേരത്തോടെയാണ് യെച്ചൂരിയെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അതേസമയം അദ്ദേഹത്തിന്‍റെ അസുഖത്തെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങളൊന്നും ആശുപത്രി അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.

ആശുപത്രിയിൽ ചെക്കപ്പിന് പോയ യെച്ചൂരിയ്‌ക്ക് ന്യൂമോണിയ പിടിപ്പെട്ടിട്ടുണ്ടെന്ന് മനസിലായതോടെ ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്യുകയായിരുന്നുവെന്ന് സിപിഎം നേതാക്കൾ പറഞ്ഞു. അദ്ദേഹം ചികിത്സയിൽ തുടരുകയാണെന്നും ആരോഗ്യനില തൃപ്‌തികരമാണെന്നും സിപിഎം നേതാക്കൾ അറിയിച്ചു. 72കാരനായ സീതാറാം യെച്ചൂരി അടുത്തിടെ തിമിര ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.