ETV Bharat / snippets

ട്രക്കില്‍ നിന്നും 12 കോടി രൂപ വിലമതിക്കുന്ന 1600 ഐ ഫോണുകൾ മോഷ്‌ടിച്ചു; സംഭവം മധ്യപ്രദേശപ്രദേശില്‍, അന്വേഷണം ആരംഭിച്ച് പൊലീസ്

author img

By ETV Bharat Kerala Team

Published : Sep 1, 2024, 7:42 PM IST

IPHONES LOOTED FROM MADHYA PRADESH  മധ്യപ്രദേശ് ഐഫോൺ മോഷണം  THEFT IN MADHYA PRADESH  MADHYA PRADESH CRIMES
hones Looted From Truck At Sagar (ETV Bharat)

ഭോപ്പാൽ: മധ്യപ്രദേശിലെ സാഗർ ജില്ലയിൽ നിന്ന് 1600 ഐ ഫോണുകൾ മോഷണം പോയി. 12 കോടി രൂപ വിലമതിക്കുന്ന ഐഫോണുകളാണ് ട്രക്കിൽ നിന്ന് മോഷ്‌ടിക്കപ്പെട്ടത്. ട്രക്കിൻ്റെ ഒപ്പമുണ്ടായിരുന്ന സെക്യൂരിറ്റി ഗാർഡിന് മോഷണത്തില്‍ പങ്കുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഹരിയാനയിൽ നിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്ന ട്രക്കിലാണ് കൊള്ള നടന്നത്.

12 കോടി രൂപ വിലമതിക്കുന്ന 1,600 ഐഫോണുകൾ കൊള്ളയടിച്ചതായി തങ്ങള്‍ക്ക് വിവരം ലഭിച്ചുവെന്ന് സാഗർ സോൺ ഇൻസ്‌പെക്‌ടർ ജനറൽ ഓഫ് പൊലീസ് പ്രമോദ് വർമ​​ പറഞ്ഞു. ഗാർഡിന് ഇതില്‍ പങ്കുണ്ടെന്ന് പറയപ്പെടുന്നു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്ന് ചെന്നൈയിലേക്കുള്ള യാത്രയിലായിരുന്നു കണ്ടെയ്‌നർ. ട്രക്കിലുണ്ടായിരുന്ന ഗാർഡ് തൻ്റെ കൂട്ടാളികളിൽ ചിലരെ വിളിച്ചുവരുത്തി ഡ്രൈവറെ കീഴ്‌പ്പെടുത്തുകയായിരുന്നു എന്നും പൊലീസ് പറഞ്ഞു.

Also Read: ബന്ധുവായ വയോധികയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞ യുവാവ് പിടിയിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.