ഇടുക്കി കുമളിയിൽ മദ്ധ്യവയസ്‌കയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി - Idukki Kumali death
🎬 Watch Now: Feature Video
Published : Feb 27, 2024, 9:22 PM IST
ഇടുക്കി: കുമളി പത്തുമുറിയിൽ മദ്ധ്യവയസ്‌കയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി (Women Was Found Dead Inside Her House In Idukki Kumali). പത്തുമുറി കാഞ്ഞിരക്കവലയിൽ സ്വകാര്യ വ്യക്തി വാടകയ്ക്ക് കൊടുത്ത വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഏകദേശം 3 ദിവസത്തോളം പഴക്കമുള്ളതായി പൊലീസ് പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് ശേഷം വീട്ടിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ തെരച്ചിലിൽ നടത്തുകയായിരുന്നു. തുടർന്നാണ് മദ്ധ്യവയസ്‌കയെ വീട്ടിലെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തമിഴ്‌നാട് സ്വദേശികളാണ് ഇവിടെ താമസിച്ചിരുന്നത്. കൂടെ താമസിച്ചിരുന്ന കണ്ണൻ എന്നയാളെ ഇന്നലെ രാവിലെ മുതൽ കാണാനില്ല. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കുമളി പൊലീസ് സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു. ഡോഗ് സ്ക്വാഡും, ഫോറൻസിക്ക് സംഘവും സ്ഥലത്ത് എത്തി പരിശോധനകൾ നടത്തി. പരിശോധന റിപ്പോർട്ട് വന്നാൽ മാത്രമെ മരണ കാരണം വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു. അതേസമയം മദ്ധ്യവയസ്‌കയുടെ കൂടെ ഉണ്ടായിരുന്ന കണ്ണൻ എന്ന തമിഴ്‌നാട് സ്വദേശിക്കായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്.