അംഗീകാര നിറവ് ; രാജാക്കാട് ആയുർവേദ ഡിസ്പെൻസറിക്ക്‌ എൻഎബിഎച്ച് അക്രഡിറ്റേഷൻ - Rajakkad Ayurveda Dispensary

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Mar 10, 2024, 3:55 PM IST

ഇടുക്കി : രാജാക്കാട് ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻ്റ് വെൽനെസ് സെൻ്ററിന് എൻഎബിഎച്ച് അക്രഡിറ്റേഷൻ. തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ആരോഗ്യമന്ത്രി വീണ ജോർജിൽ നിന്ന് മെഡിക്കൽ ഓഫീസറും, പഞ്ചായത്ത് അധികാരികളും ചേർന്ന് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. സർക്കാരിൻ്റെ വിവിധ മാനദണ്ഡങ്ങൾ പ്രകാരം മികവുറ്റ പ്രവർത്തനങ്ങൾ നടത്തിയതിനാണ് രാജാക്കാട് ആയുർവേദ ഡിസ്പെൻസറിക്ക് അക്രഡിറ്റേഷൻ ലഭിച്ചത്. രോഗീസൗഹൃദം, അടിസ്ഥാനവികസനം, ഔഷധ ഗുണമേന്മ, രോഗീസുരക്ഷ, അണുബാധ നിയന്ത്രണം എന്നിവ ഉൾപ്പടെയുള്ള സേവന നിലവാരങ്ങളിലെ വിലയിരുത്തൽ പരിഗണിച്ചാണ് നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്‌പിറ്റൽസ് അക്രഡിറ്റേഷൻ നൽകിയത്. വയോജനങ്ങൾക്ക് വേണ്ടിയുള്ള വയോനിലാവ്, പാലിയേറ്റീവ് കെയർ, ജീവിതശൈലീരോഗ ക്ലിനിക്ക്, ഗർഭിണികളുടെ പരിചരണവും പ്രസവാനന്തര ചികിത്സയും മുൻനിർത്തി ജില്ല പഞ്ചായത്തിൻ്റെ മാതൃവന്ദനം, ആരോഗ്യ ബോധവത്കരണ ക്ലാസുകൾ, സൗജന്യ യോഗ പരിശീലനം, കൗൺസിലിംഗ്, ഔഷധ സസ്യ പരിചയം, മെഡിക്കൽ ക്യാമ്പ് എന്നിവയാണ് ഡിസ്പെൻസറിയിൽ നടത്തിവരുന്നത്. മെഡിക്കൽ ഓഫീസർ ഡോ. വി എസ് നീനയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്തിന്‍റെ മേൽനോട്ടത്തിലാണ് ഡിസ്പെൻസറിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.