വയനാട് ഉരുള്‍പൊട്ടല്‍; ദുരന്തമുഖം സന്ദര്‍ശിച്ച് മുഖ്യമന്ത്രി, സ്ഥിതിഗതികള്‍ വിലയിരുത്തി - Pinarayi Vijayan visit in Wayanad
🎬 Watch Now: Feature Video
Published : Aug 1, 2024, 2:17 PM IST
കോഴിക്കോട്: ഉരുള്‍പൊട്ടലുണ്ടായ വയനാട്ടിലെ സ്ഥിതിഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. തലസ്ഥാനത്ത് നിന്നും കോഴിക്കോട് വെസ്റ്റ്ഹിൽ വിക്രം മൈതാനിലെത്തിയ അദ്ദേഹം വ്യോമസേന ഹെലികോപ്റ്ററിലാണ് സംഭവ സ്ഥലത്തെത്തിയത്. വയനാട്ടിലെത്തി11.30 ഓടെ സര്‍വകക്ഷിയോഗത്തില്‍ പങ്കെടുത്തു. ചീഫ് സെക്രട്ടറിയും സംസ്ഥാന പൊലീസ് മേധാവിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. യോഗത്തിന് ശേഷം ദുരന്ത മുഖത്ത് എത്തിയ മുഖ്യമന്ത്രി രക്ഷാപ്രവര്‍ത്തനവും ബെയിങ് പാലത്തിന്‍റെ നിര്‍മാണവും വിലയിരുത്തി. ജില്ലയിലെ എംഎല്‍എമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു. അതേസമയം വയനാട്ടില്‍ ദുരന്തമുണ്ടായതിന് പിന്നാലെ മന്ത്രിമാരുടെ സംഘം അവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെസി വേണുഗോപാല്‍ എന്നിവരും വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. വിംസ് ആശുപത്രി, മേപ്പാടിയിലെ ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, സെന്‍റ് ജോസഫ് യുപി സ്‌കൂള്‍ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ സംഘം സന്ദര്‍ശനം നടത്തും. അതേസമയം മുണ്ടക്കൈ ദുരന്ത മേഖല സന്ദര്‍ശിക്കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.