മഞ്ചേരിയിലെ ജില്ലാ കോടതി സമുച്ചയം നാടിന് സമര്‍പ്പിച്ചു - ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി
🎬 Watch Now: Feature Video
Published : Feb 18, 2024, 10:44 PM IST
മലപ്പുറം: മഞ്ചേരിയിലെ ജില്ലാ കോടതി സമുച്ചയം നാടിന് സമര്‍പ്പിച്ചു. (Malappuram District court complex). ജില്ലാ കോടതിക്കായി മഞ്ചേരി കച്ചേരിപ്പടിയില്‍ ഏഴു നിലകളിലായി നിര്‍മിച്ച കെട്ടിട സമുച്ചയം ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി ഉദ്ഘാടനം ചെയ്തു. (HIGHCOURT CHIEF JUSTICE) വേഗത്തിലും സുതാര്യവുമായി കേസുകള്‍ തീര്‍പ്പാക്കിയാല്‍ മാത്രമേ പരാതിക്കാര്‍ക്ക് യഥാര്‍ത്ഥ നീതി ലഭിച്ചു എന്ന് പറയാനാവൂ എന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. (Ashish Jithendra Desai) സാങ്കേതികവിദ്യയുടെ കടന്നു വരവും തങ്ങളുടെ അവകാശങ്ങളെയും കടമകളെയും കുറിച്ചുള്ള ജനങ്ങളുടെ അവബോധവും കാരണം സംസ്ഥാനത്തെ കോടതികളില്‍ കേസുകളുടെ എണ്ണം കൂടി വരുന്നു. കോടതികളില്‍ കേസുകള്‍ കെട്ടിക്കിടക്കാതെ വേഗത്തില്‍ തീര്‍പ്പാക്കണം. ഇതിന് അഭിഭാഷകരടക്കം എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് എന്‍ നാഗരേഷ് അധ്യക്ഷത വഹിച്ചു. അഭിഭാഷകരും ജഡ്‌ജിമാരും ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമടക്കം നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു. ദീര്‍ഘകാലമായുള്ള ആവശ്യമാണ് പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനത്തോടെ സാക്ഷാത്ക്കരിക്കപ്പെട്ടിരിക്കുന്നത്.