രാജീവ് ഗാന്ധി സുവോളജിക്കൽ മ്യൂസിയത്തിലെ കൂട്ടില്‍ നിന്നും പുള്ളിപ്പുലി രക്ഷപ്പെട്ടു ; തെരച്ചില്‍ - പുള്ളിപ്പുലി പുറത്തുചാടി
🎬 Watch Now: Feature Video
Published : Mar 5, 2024, 3:42 PM IST
പൂനെ (മഹാരാഷ്‌ട്ര) : കട്രാജ് മേഖലയിലെ രാജീവ് ഗാന്ധി സുവോളജിക്കൽ മ്യൂസിയത്തിലെ ഐസൊലേഷൻ കൂട്ടില്‍ നിന്ന് പുള്ളിപ്പുലി ചാടിപ്പോയി. കർണാടകയിൽ നിന്ന് രാജീവ് ഗാന്ധി മ്യൂസിയത്തിലേക്ക് കൊണ്ടുവന്ന പുള്ളിപ്പുലിയാണ് രക്ഷപ്പെട്ടത്. മ്യൂസിയ ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്‌ക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. ജീവനക്കാരാണ് പുലി രക്ഷപ്പെട്ട വിവരം അധികൃതരെ അറിയിച്ചത്. പുലിയെ കണ്ടെത്തുന്നതിനായി പ്രദേശത്ത് വ്യാപക തെരച്ചിൽ നടന്നുവരികയാണ്. അഗ്നി ശമന സേനയുടെ 3 വാഹനങ്ങളും പിഎംആർഡിഎയുടെ സംവിധാനങ്ങളും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. പുലിക്കായി 12 മണിക്കൂറിലേറെയായി തെരച്ചിൽ തുടരുകയാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഹംപിയിലെ അടൽ ബിഹാരി വാജ്‌പേയി സുവോളജിക്കൽ മ്യൂസിയത്തിൽ നിന്നാണ് കുരങ്ങന്മാരെയും പുള്ളിപ്പുലികളെയും ഈ സുവോളജിക്കൽ മ്യൂസിയത്തിലേക്ക് കൊണ്ടുവന്നത്. രക്ഷപ്പെട്ട പുള്ളിപ്പുലി മ്യൂസിയത്തിനുള്ളില്‍ തന്നെയുണ്ടെന്ന് അധികൃതർ അവകാശപ്പെടുന്നുണ്ട്. അതേസമയം പുലിയെ തെരയാൻ തെർമൽ ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ടെന്ന് രാജീവ് ഗാന്ധി സുവോളജിക്കൽ മ്യൂസിയം അധികൃതർ അറിയിച്ചു. "സച്ചിൻ" എന്ന പുലിയാണ് ചാടിപ്പോയത്. ഇതിന്‍റെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ആശങ്കപ്പെടേണ്ടതില്ലെന്ന് മുനിസിപ്പൽ കോർപറേഷൻ നാട്ടുകാരോട് അഭ്യര്‍ഥിച്ചു.