കുമളിയിൽ വൻ കഞ്ചാവ് വേട്ട; പിടികൂടിയത് 18 കിലോയിലധികം കഞ്ചാവ്, 2 പേര്‍ അറസ്റ്റില്‍ - കുമളിയിൽ വൻ കഞ്ചാവ് വേട്ട
🎬 Watch Now: Feature Video
Published : Feb 8, 2024, 6:45 PM IST
ഇടുക്കി: കുമളിയിൽ വൻ കഞ്ചാവ് വേട്ട, കാറിൽ ഒളിപ്പിച്ച നിലയിൽ സൂക്ഷിച്ചിരുന്ന 18 കിലോയിലധികം കഞ്ചാവ് പിടികൂടി. കേസിൽ രണ്ട് പ്രതികളെ കുമളി പൊലീസ് അറസ്റ്റ് ചെയ്‌തു. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ ആണ് ഇടുക്കി എസ് പിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും കുമളി പൊലീസും ചേർന്ന് കഞ്ചാവ് ശേഖരം പിടികൂടിയത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തില്‍ ആയിരുന്നു പരിശോധന. കേസിൽ കുമളി ഒന്നാം മൈൽ സ്വദേശി മുഹമ്മദ് ബഷീർ, അമരാവതി രണ്ടാം മൈൽ സ്വദേശി നവാസ് ഇ നസീർ എന്നിവരാണ് പിടിയിലായത്. ഇവർ ഉപയോഗിച്ചിരുന്ന കാറും പൊലീസ് കസ്റ്റടിയിലെടുത്തു. ഡാൻസാഫ് സംഘം മഫ്‌തിയിൽ ദിവസങ്ങളായി പ്രതികളെ നിരീക്ഷിച്ചു വരികയായിരുന്നു. കഞ്ചാവ് ശേഖരം ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തു നിന്നും കടത്തി കൊണ്ടുവന്നതാണ് എന്നാണ് പൊലീസിന് ലഭിച്ച വിവരം. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും പൊലീസ് സംഘം വ്യക്തമാക്കി. പ്രതികളെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.