ഫുട്ബോൾ ടൂർണമെന്‍റിനിടെ കൂട്ടത്തല്ല്; കാണികളുടെ കയ്യാങ്കളി അതിരുവിട്ടു - football tournament
🎬 Watch Now: Feature Video
Published : Feb 20, 2024, 4:12 PM IST
മലപ്പുറം: അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്‍റിനിടെ കൂട്ടത്തല്ല്. വാണിയമ്പലത്ത് നടന്ന ഫുട്ബോൾ ടൂർണമെന്‍റിനിടെയാണ് കാണികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് ഇത് കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു. ജീവകാരുണ്യ ധനശേഖരണാർത്ഥം വാണിയമ്പലം ആസാദ് സ്പോർട്‌സ് ക്ലബ്ബ് സംഘടിപ്പിച്ച ജനകീയ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്‍റിന്‍റെ സമാപന ദിവസമായിരുന്നു സംഘർഷം. രാത്രി 10.30 ഓടെയാണ് സംഭവമുണ്ടായത്. ബെയ്‌സ് പെരുമ്പാവൂരും യുണൈറ്റഡ് എഫ് സി നെല്ലിക്കുത്തും തമ്മിലായിരുന്നു ഫൈനൽ മത്സരം. വാശിയേറിയ മത്സരത്തിൽ യുണൈറ്റഡ് എഫ് സി 3-1 ന് ബെയ്‌സ് പെരുമ്പാവൂരിനെ പരാജയപ്പെടുത്തി. തുടർന്ന് ട്രോഫി വിതരണവും നടന്നു. ഇതിനു ശേഷമാണ് നെല്ലിക്കുത്തിൽ നിന്ന് എത്തിയ കാണികളും, പ്രദേശവാസികളും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ഒരു മണിക്കൂറോളം നേരം സംഘര്‍ഷം നീണ്ടു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. സംഘാടകരും പൊലീസും ഏറെ പണിപ്പെട്ടാണ് കാണികളെ നിയന്ത്രിച്ചത്. സംഘര്‍ഷത്തില്‍ പത്തോളം പേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഘാടകര്‍ക്കെതിരെ അടക്കം കേസെടുത്തേക്കുമെന്നാണ് സൂചന. വലിയ സംഘര്‍ഷത്തിനാണ് വാണിയമ്പലത്ത് നടന്ന ഫുട്ബോള്‍ ടൂര്‍ണമെന്‍റ് സാക്ഷ്യം വഹിച്ചത്.