കോട്ടയത്ത് പാടത്തിന് തീ പിടിച്ചു; കണ്ടുനിന്ന വയോധികൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു - heart attack
🎬 Watch Now: Feature Video
Published : Feb 11, 2024, 10:47 PM IST
കോട്ടയം: പാടത്ത് തീ പിടിക്കുന്നത് കണ്ടു നിന്ന വയോധികൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.കോട്ടയം പള്ളം കലക്കടമ്പിൻ പുത്തൻ പുരയ്ക്കൽ മാത്യു വർഗീസ് ( 63) ആണ് മരിച്ചത്. ശനിയാഴ്ച്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. മാത്യുവിൻ്റെ വീടിനു മുൻപിലുള്ള തരിശു പാടത്തിന് തീ പിടിച്ചപ്പോൾ വീട്ടിലേക്ക് തീ പടരുമെന്ന ഭീതിയിലായ മാത്യുവിന് നെഞ്ചു വേദനയുണ്ടാകുകയായിരുന്നു (elderly man died of a heart attack after he caught fire in a paddy field in Kottayam). മാത്യുവിനെ ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു. കോട്ടയം കളക്ട്രേറ്റിലെ റിട്ട ജൂനിയർ സൂപ്രണ്ടായിരുന്നു മാത്യു. പൊലീസും ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്ന് 2 മണിക്കൂറിലധികം പരിശ്രമിച്ചിട്ടാണ് തീ അണയ്ക്കാനായത്. പകല്‍ താപ നില കൂടിയതോടെ പലയിടങ്ങളിലും ഇത്തരത്തിലുള്ള തീ പിടുത്തം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് ഫയര്‍ഫോഴ്‌സ് സംഘം പറഞ്ഞു. തരിശ് പാടങ്ങളിലും മറ്റും തീ പടരാന്‍ ഇടയാകുന്ന തരത്തില്‍ നാട്ടുകാര്‍ തീ ഇടരുതെന്ന് ഫയര്‍ഫോഴ്‌സ് മുന്നറിയിപ്പ് നല്‍കി.