ഡീൻ കുര്യാക്കോസിന്‍റെ നിരാഹാര സമരത്തെ ചൊല്ലി വിവാദം രൂക്ഷം ; ആരോപണ പ്രത്യാരോപണങ്ങൾ മൂർച്ചിക്കുമെന്ന് നേതാക്കൾ - ldf udf
🎬 Watch Now: Feature Video
Published : Mar 2, 2024, 3:15 PM IST
ഇടുക്കി : ഡീൻ കുര്യാക്കോസ് എം പി മൂന്നാറിൽ നടത്തിയ നിരാഹാര സമരത്തെ ചൊല്ലിയുള്ള വിവാദം കനക്കുന്നു. അപമാന ഭാരത്താല്‍ നാണം കെട്ട് സ്വയം തല താഴ്‌ത്തേണ്ടിവന്ന സമരമാണ് ഡീൻ കുര്യാക്കോസ് എം പി മൂന്നാറില്‍ നടത്തിയതെന്ന് ഇടതുപക്ഷം ആരോപിച്ചു. എന്നാല്‍ വന്യമൃഗ ആക്രമണങ്ങളെ ന്യായീകരിക്കുന്നവരാണ് എം പിക്കെതിരെ അപവാദ പ്രചരണം നടത്തുന്നതെന്ന് തിരിച്ചടിച്ച് വലതുപക്ഷം. മൂന്നാറില്‍ ചേർന്ന സർവകക്ഷി യോഗത്തില്‍ എം പി പങ്കെടുക്കുകയും ഉയർന്നുവന്ന പൊതു തീരുമാനങ്ങള്‍ അംഗീകരിക്കുകയും ചെയ്‌തിരുന്നുവെന്ന് ഇടതുപക്ഷം ചൂണ്ടിക്കാണിക്കുന്നു. നഷ്‌ടപരിഹാര തുക വർധിപ്പിക്കാനുള്ള സർക്കാർ തീരുമാനമുള്‍പ്പടെ യോഗത്തില്‍ എടുത്ത എല്ലാ തീരുമാനങ്ങളും അംഗീകരിച്ച ശേഷം പുറത്തിറങ്ങി സമരം പ്രഖ്യാപിച്ച് ഇപ്പോള്‍ സ്വയം ലജ്ജിതനായി തല താഴ്ത്തിയാണ് മടങ്ങുന്നത്. അഞ്ച് വർഷം പാർലമെന്‍റ് അംഗമായിരുന്നിട്ട് കേന്ദ്ര വന്യ ജീവി നിയമം ഭേദഗതി ചെയ്യുന്നതിന് ഒരു ഇടപെടലും നടത്തിയിട്ടില്ലന്നും ഒടുവിൽ അപഹാസ്യനായി പിന്മാറേണ്ടി വന്നുവെന്നും ഇടതുപക്ഷം ആരോപിക്കുന്നുണ്ട്. എന്തായാലും വരും ദിവസങ്ങളിലും ആരോപണ പ്രത്യാരോപണങ്ങൾ മൂർച്ചിക്കുമെന്ന് തന്നെയാണ് നേതാക്കൾ നൽകുന്ന സൂചന.