ആനവാൽ പിടിക്കാനോടി ഭക്തർ: ആയിരങ്ങൾ സാക്ഷിയായി ഉമയനല്ലൂർ ആനവാൽപ്പിടി - Aanavaalppidi in Umayanalloor - AANAVAALPPIDI IN UMAYANALLOOR

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Apr 9, 2024, 10:55 PM IST

കൊല്ലം: ഭക്തിയും സാഹസികതയും ഒത്തുചേരുന്ന ഉമയനല്ലൂർ ക്ഷേത്രത്തിലെ ആനവാൽപ്പിടി ആയിരങ്ങളുടെ സാന്നിധ്യത്തിൽ നടന്നു. ഇന്ന് ഉച്ചയ്‌ക്ക് 12ന് ശേഷമായിരുന്നു ചടങ്ങ്. വിദേശികളും സ്വദേശികളുമടക്കം ആയിരങ്ങളാണ് ചടങ്ങ് കാണാനെത്തിയത്. ഉമയനല്ലൂർ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചാണ് ചരിത്രപ്രസിദ്ധമായ ആനവാൽപ്പിടി നടത്തുന്നത്. സുബ്രഹ്മണ്യന്‍റെയും ഗണപതിയുടെയും ലീലകളെ അനുസ്‌മരിക്കുന്നതാണ് ചടങ്ങ്. ശീവേലി എഴുന്നള്ളത്തിന് ശേഷമാണ് ചടങ്ങ്. കച്ച കയറും ചങ്ങലയും അഴിച്ചുമാറ്റി സ്വതന്ത്രനാക്കിയ ആനയെ നൈവേദ്യം നൽകി ആനക്കൊട്ടിലിൽ എത്തിച്ച ശേഷം ഉമയനല്ലൂർ ഏലായിലെ വള്ളിയമ്പലം ലക്ഷ്യമാക്കി ആന ഓടും. ഇതിനിടയ്‌ക്ക് ആനയ്‌ക്കൊപ്പം ഓടിക്കൊണ്ട് ഭക്തർ ആനവാൽ പിടിക്കുന്നതാണ് ചടങ്ങ്. ഓരോ കരയിൽ നിന്നുമായി തെരഞ്ഞെടുത്ത ഭക്തരാണ് ആനവാൽ പിടി നടത്തുന്നത്. വ്രതാനുഷ്‌ഠാനത്തോടെ കാപ്പുകെട്ടിയാണ് ആനവാൽ പിടിക്ക് എത്തുന്നത്. തൃക്കടവൂർ ശിവരാജു എന്ന ആനയാണ് ഇത്തവണ ഗജമുഖനായത്. ആനവാൽപ്പിടിക്കുശേഷം മഹാപ്രസാദ ഊട്ടും നടന്നു. വൻ പൊലീസ് സുരക്ഷയോടെ പ്രത്യേകം സജ്ജീകരിച്ച ബാരിക്കേഡിനുള്ളിലാണ് ആനവാൽപ്പിടി നടന്നത്. പൊലീസ്, ഫയർഫോഴ്‌സ്, ആരോഗ്യവകുപ്പ്, എലിഫൻ്റ് സ്ക്വാഡ് എന്നിവരുടെ സേവനവും ഒരുക്കിയിരുന്നു.

Also read: ക്ഷേത്രോത്സവത്തിനിടെ നോമ്പുതുറ; മത സൗഹാർദ്ദത്തിന് മാതൃകയായി കൊയിലാണ്ടി കൊല്ലം മന്ദമംഗലം ക്ഷേത്രം

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.