ETV Bharat / travel-and-food

ഹൈദരാബാദിലെ മനോഹരമായ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകള്‍; പ്രധാനപ്പെട്ടത് ഇവയെല്ലാം - Tourist Destinations In Hyderabad - TOURIST DESTINATIONS IN HYDERABAD

ഹൈദരാബാദില്‍ കണ്ടിരിക്കേണ്ട പ്രധാന ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകള്‍. സ്ഥലങ്ങളെ കുറിച്ച് അറിയേണ്ടതെല്ലാം...

HYDERABAD TOURISM SPOT  RAMOJI FILM CITY HYDERABAD  CHARMINAR TOURISM  TELANGANA TOURIST SPOT
Tourist Spots In Telangana (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 28, 2024, 4:59 PM IST

ന്ത്യയിലെ ഏറ്റവും കൂടുതല്‍ ടൂറിസ്റ്റ് സ്‌പോട്ടുകളുള്ള ഇടമാണ് തെലങ്കാന. നിരവധി സ്‌മാരകങ്ങള്‍, പള്ളികള്‍, ക്ഷേത്രങ്ങള്‍ എന്നിവയാല്‍ സമ്പന്നമാണിവിടം. തെലങ്കാനയിലെ തന്നെ ഏറ്റവും കൂടുതല്‍ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളുള്ള നഗരമാണ് ഹൈദരാബാദ്.

പതിനാറാം നൂറ്റാണ്ടിലെ നിരവധി ചരിത്ര സ്‌മരണകളുള്ള ഇടമാണ് ജനത്തിരക്കേറെയുള്ള ഹൈദരാബാദ്. 1951ല്‍ നിര്‍മിക്കപ്പെട്ട ചാര്‍മിനാര്‍ ഹൈദരാബാദിലെ ഒരു പ്രധാന ലാന്‍ഡ് മാര്‍ക്കാണ്. ഹുസൈൻ സാഗർ തടാകം, നെക്ലേസ് റോഡ്, എൻടിആർ പാർക്ക്, ലുംബിനി പാർക്ക്, ബുദ്ധ പ്രതിമ, ചാർമിനാർ, ഗോൽക്കൊണ്ട ഫോർട്ട്, ഖുതുബ്ഷാഹി ശവകുടീരങ്ങൾ, ചൗമഹല്ല പാലസ് തുടങ്ങിയ നിരവധിയിടങ്ങളുണ്ട് ഇവിടെ.

ഹൈദരാബാദിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ മാത്രം സന്ദര്‍ശിക്കാന്‍ കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും വേണ്ടിവരും. നവംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് ഹൈദരാബാദ് സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. ഇനി ഹൈദരാബാദിലെ പ്രധാനപ്പെട്ട അഞ്ച് ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

റാമോജി ഫിലിം സിറ്റി: ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫിലിം സിറ്റികളിലൊന്നാണ് ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റി. ഏകദേശം 2000 ഏക്കര്‍ സ്ഥലത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഹൈദരാബാദ്-വിജയവാഡ റൂട്ടിലെ അനാജ്‌പൂര്‍ ഗ്രാമത്തിലെ ഹയാത്‌നഗറിലാണ് ഈ ഡെസ്റ്റിനേഷന്‍ ഉള്ളത്. പ്രമുഖ വ്യവസായിയായിരുന്ന റാമോജി റാവുവാണ് ഫിലിം സിറ്റിയുടെ സ്ഥാപകന്‍.

HYDERABAD TOURISM SPOT  RAMOJI FILM CITY HYDERABAD  CHARMINAR TOURISM  TELANGANA TOURIST SPOT
Ramoji Film City (ETV Bharat)

1996ലാണ് ഫിലിം സിറ്റി സ്ഥാപിക്കപ്പെട്ടത്. റാമോജി റാവുവിന്‍റെ ഉടമസ്ഥതയിലുള്ള ഉഷാ കിരണ്‍ മൂവീസ് എന്ന ചലചിത്ര കമ്പനി ഇന്ത്യന്‍ സിനിമ മേഖലയില്‍ ചെലുത്തിയ സ്വാധീനമാണ് ഇത്തരമൊരു ഫിലിം സിറ്റി ആരംഭിക്കാനിടയാക്കിയത്. ഹിന്ദി, മലയാളം തെലുഗു, കന്നട, മറാത്തി, ബംഗാളി തുടങ്ങി നിരവധി ഭാഷകളിലുള്ള ഒട്ടനവധി സിനിമകള്‍ക്ക് വേദിയാകാറുണ്ട് ഇവിടം.

Bahubali Set In Ramoji (ETV Bharat)

ഒരോ ദിവസവും പതിനായിരക്കണക്കിന് ആളുകളാണ് വിവിധയിടങ്ങളില്‍ നിന്നായി ഫിലിം സിറ്റി സന്ദര്‍ശിക്കാനെത്തുന്നത്. ഒരേസമയം 50 ഫിലിം യൂണിറ്റുകള്‍ക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നയിടം. മാത്രമല്ല ഫിലിം ആര്‍ട്ടിസ്റ്റുകള്‍ അടക്കമുള്ള മുഴുവന്‍ ക്രൂവിനും താമസ സൗകര്യം അടക്കം ഇവിടെ സജ്ജമാണ്. സിനിമകള്‍ ചിത്രീകരിക്കുന്നതിനും സഞ്ചാരികള്‍ക്ക് കണ്ട് ആസ്വദിക്കുന്നതിനായും ഫിലിം സിറ്റിക്കകത്ത് നിരവധിയിടങ്ങളുണ്ട്.

ലണ്ടന്‍ സ്‌ട്രീറ്റ്, ഹോളിവുഡ് സൈന്‍, ജാപ്പനീസ് ഗാര്‍ഡന്‍, വിമാനത്താവളം, ആശുപത്രി, റെയില്‍വേ സ്റ്റേഷന്‍, ലാന്‍ഡ് സ്‌കേപ്പുകള്‍, തെരുവുകള്‍, ലബോറട്ടറികള്‍, കൊട്ടാരം ഉള്‍പ്പെടെ വിവിധ രീതിയിലുള്ള കെട്ടിടങ്ങള്‍ തുടങ്ങിവയെല്ലാം ഇവിടെയുണ്ട്. ലോകത്തെ പ്രശസ്‌തമായ നിര്‍മിതികള്‍ക്ക് സമാനമായ സെറ്റുകളും ഇവിടെ കാണാന്‍ കഴിയും.

ലോക ശ്രദ്ധയാകര്‍ഷിച്ച ബ്രഹ്മാണ്ഡ ചിത്രമാണ് ബാഹുബലി. സിനിമ പ്രധാനമായും ചിത്രീകരിച്ചത് റാമോജിയില്‍ വച്ചായിരുന്നു. ചിത്രത്തിലെ ബ്രഹ്മാണ്ഡ സെറ്റായ മഹിഷ്‌മതി സാമ്രാജ്യവും ഇവിടെയാണ് ഒരുക്കിയത്. ചിത്രീകരണത്തിന് പിന്നാലെ ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ക്ക് കൗതുക കാഴ്‌ചയായിരുന്നു ഈ സെറ്റ്. സന്ദര്‍ശകര്‍ക്കായി ഇപ്പോഴും ഈ സെറ്റ് റാമോജിയില്‍ നിലനിര്‍ത്തിയിട്ടുണ്ട്.

മാത്രമല്ല ലൈവ് ഷോകള്‍, ലൈവ് സിനിമ ചിത്രീകരണം, അഡ്വഞ്ചര്‍ ആക്‌ടിവിറ്റികള്‍ എന്നിവയെല്ലാം ഇവിടെയെത്തിയാല്‍ ആസ്വദിക്കാനാകും.

ഗോല്‍ക്കൊണ്ട ഫോര്‍ട്ട്: രാജഭരണ കാല സ്‌മരണകളാണ് കോട്ടകള്‍. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കോട്ടകളിലൊന്നാണ് ഹൈദരാബാദിലെ ഗോല്‍ക്കൊണ്ട ഫോര്‍ട്ട്. ഏഴ്‌ വലിയ കവാടങ്ങളുള്ള ഈ കോട്ടയ്‌ക്ക് പടുകൂറ്റന്‍ മതിലുകളാണുള്ളത്. മാത്രമല്ല രാജ ഭരണ കാലത്തെ ദര്‍ബാര്‍ ഹാളും രഹസ്യ അറകളും നിരവധി കുളങ്ങളും കോട്ടക്കുള്ളില്‍ ഇപ്പോഴും പഴയ പ്രൗഢിയോടെ തന്നെയുണ്ട്.

Golconda Fort (ETV Bharat)

എഡി 1554ലാണ് കോട്ട നിര്‍മിക്കപ്പെട്ടത്. കുത്തബ് ഷാഹി രാജവംശത്തിലെ നാലാമത്തെ രാജാവായ ഇബ്രാഹീം കുലി കുത്തബ് ഷായാണ് കോട്ട നിര്‍മിച്ചതെന്നാണ് റിപ്പോര്‍ട്ടുകളില്‍ കാണാനാകുന്നത്. എന്നാല്‍ ഇദ്ദേഹം കോട്ട പിടിച്ചടക്കിയതാണെന്നും പറയപ്പെടുന്നുണ്ട്. നിരവധി കൊത്തുപണികളും കോട്ടയുടെ ചുവരുകളില്‍ കാണാനാകും.

ഏറെ ഉയരത്തിലുള്ള കോട്ടയ്‌ക്ക് മുകളിലെത്തിയാല്‍ രാജ കുടുംബത്തിന്‍റെ പള്ളിയറയും കാണാം. നാല് വശത്ത് നിന്നും ശുദ്ധ വായു അകത്തേക്ക് പ്രവേശിക്കും വിധമാണിവിടെ പള്ളിയറ ഒരുക്കിയിട്ടുള്ളത്. കോട്ടയുടെ മുകളില്‍ രാജ ഭരണ കാലത്തെ ദര്‍ബാര്‍ ഹാളും ജയിലറയും ഉണ്ട്. ദിനംപ്രതി നിരവധി പേരാണ് ഇവിടം സന്ദര്‍ശിക്കാനെത്തുന്നത്. കോട്ടയുടെ ഏറ്റവും മുകളിലെത്തിയാല്‍ നല്ല തണുത്ത കാറ്റും ഹൈദരാബാദിലെ നിരവധി സ്ഥലങ്ങളും കാണാം.

ചാര്‍മിനാറും മക്കാമസ്‌ജിദും: ഇന്ത്യയിലെ തന്നെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നാണ് ഹൈദരാബാദിലെ ചാര്‍മിനാറും മക്കാമസ്‌ജിദും. 1591 ഖുലി കുത്തബ് ഷായാണ് ചാര്‍മിനാര്‍ നിര്‍മിച്ചത്. പേര് പോലെ തന്നെ ഇതിന് നാല് മിനാരങ്ങളാണുള്ളത്. ഇന്തോ- ഇസ്‌ലാമിക് വാസ്‌തുവിദ്യ ശൈലിയിലാണ് ഇത് നിര്‍മിക്കപ്പെട്ടിട്ടുള്ളത്.

Charminar In Hyderabad (ETV Bharat)

പൂര്‍ണമായും ചുണ്ണാമ്പ് കല്ല്, ഗ്രാനൈറ്റ്, പൊടിച്ച മാര്‍ബിള്‍ എന്നിവയിലാണ് നിര്‍മാണം. 400 വര്‍ഷത്തിലേറെ പഴക്കമുണ്ടിതിന്. രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5.30 വരെയാണ് ചാര്‍മിനാര്‍ സന്ദര്‍ശിക്കാനാകുക. എന്നാല്‍ വൈകുന്നേരത്തോടെയാണ് ചാര്‍മിനാറും പരിസരവും സുന്ദരിയാകുക. ചാര്‍മിനാറിന്‍റെ നാല് ദിശകളിലുമുള്ള കച്ചവടങ്ങളും വ്യാപാര സ്ഥാപനങ്ങളുമെല്ലാം വൈകുന്നേരത്തോടെ സജീവമാകും. ഇതോടെ സാധനങ്ങള്‍ വാങ്ങാന്‍ ജനത്തിരക്കേറും.

Crowd In Charminar Area (ETV Bharat)

ചാര്‍മിനാറിന് തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന മക്കാമസ്‌ജിദ് സന്ദര്‍ശിക്കാനും നിരവധി പേരാണ് എത്തുന്നത്. പഴയ പ്രൗഢിയോടെ ഇന്നും മസ്‌ജിദ് തലയയുര്‍ത്തി ചാര്‍മിനാറിന് അരികെ നില്‍ക്കുന്നുണ്ട്. റമദാനില്‍ വന്‍ ജനത്തിരക്കാണ് മസ്‌ജിദില്‍ കാണാനാകുക. മസ്‌ജിദില്‍ മാത്രമല്ല ചാര്‍മിനാര്‍ പരിസരങ്ങളെല്ലാം ജനനിബിഢമായിരിക്കും.

മൗല അലി ദര്‍ഗ: ഹൈദരാബാദിലെ മൈല അലി ദര്‍ഗയും മൗല അലി കമാനവും ഏറെ പ്രശസ്‌തമാണ്. കുത്തബ് ഷാഹി രാജവംശ കാലഘട്ടത്തിലാണ് ഇത് നിര്‍മിക്കപ്പെട്ടത്. കൊട്ടാരത്തിലെ നപുംസകമായ യാക്കൂത്ത് കണ്ട സ്വപ്‌നത്തിന് പിന്നാലെയാണ് മൗല അലി ദര്‍ഗ നിര്‍മിക്കപ്പെട്ടത്.

Way To Moula Ali (ETV Bharat)

ഉറങ്ങിക്കിടക്കവേ പച്ച വസ്‌ത്രമണിഞ്ഞെത്തിയ ഒരാള്‍ താന്‍ 'മൗല അലി'യാണെന്ന് പരിചയപ്പെടുത്തുകയും യാക്കൂത്തിനെ ഒരു മലമുകളിലേക്ക് വിളിച്ച് കൊണ്ടുപോകുകയും ചെയ്‌തു. വലിയൊരു പാറക്കരികിലെത്തിയ അലി തന്‍റെ കൈ ആ പാറയില്‍ അമര്‍ത്തുകയും നിലത്ത് വീഴുകയും ചെയ്‌തു. ഇതോടെ യാക്കൂത്ത് സ്വപ്‌നത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നു. എന്നാലത് വെറുമൊരു സ്വപ്‌നമെന്ന് കരുതി തള്ളാന്‍ യാക്കൂത്തിനായില്ല.

Moula Ali Hyderabad (ETV Bharat)

സ്വപ്‌നം കണ്ട പാറക്കെട്ട് ലക്ഷ്യമാക്കി യാക്കൂത്ത് നടന്നു. ഏറെ ഉയരത്തിലെ ആ പാറക്കരികിലെത്തിയ യാക്കൂത്ത് ഞെട്ടി. സ്വപ്‌നത്തില്‍ കണ്ടത് പോലെ അലിയുടെ കൈപ്പത്തി പാറയില്‍ പതിഞ്ഞിരിക്കുന്നു. ഇതോടെയാണ് ഈ സ്ഥലം വിശുദ്ധയിടമായി വിശ്വസിക്കപ്പെട്ട് തുടങ്ങിയത്.

Moula Ali (ETV Bharat)

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

പാറയിലെ കൈമുദ്ര വെട്ടിയെടുത്ത് സൂക്ഷിച്ചു. ഇപ്പോഴും മൗല അലിയെത്തുന്നവര്‍ക്ക് ഇതെല്ലാം കാണാനാകും. ദിനംപ്രതി നിരവധി പേരാണ് മൗല അലിയിലെത്തുന്നത്. ജാതി ഭേദമന്യേ എല്ലാവര്‍ക്കും ഇവിടെ പ്രവേശനാനുമതിയുണ്ട്. ഉയരത്തിലുള്ള ഈ മലമുകളിലെത്തിയാല്‍ ചുറ്റുമുള്ള കാഴ്‌ചകളും ആസ്വദിക്കാം.

ഹൈ ടെക്‌ സിറ്റി: തെലങ്കാനയിലെ സാമ്പത്തിക നഗരമാണ് ഹൈ ടെക് സിറ്റി. ഹൈദരാബാദ് ഇന്‍ഫര്‍മോഷന്‍ ടെക്‌നോളജി ആന്‍ഡ് എഞ്ചിനീയറിങ് കണ്‍സള്‍ട്ടന്‍സി സിറ്റി എന്ന് ചുരുക്കി വിളിക്കുന്ന പേരാണ് HITEC സിറ്റി. 200 ഏക്കറിലായി വ്യാപിച്ച് കിടക്കുന്നതാണ് ഈ നഗരം. വിവര സാങ്കേതികവിദ്യയുടെ പ്രോത്സാഹനത്തിനായി ആദ്യമായി നിര്‍മിച്ച ടവറാണ് ഹൈടെക്‌ സിറ്റിയിലെ സൈബര്‍ ടവര്‍.

HITEC CITY (ETV Bharat)

ഇത് മാത്രമല്ല ഇന്ത്യക്ക് അകത്തും പുറത്തുമുള്ള നിരവധി കമ്പനികളും അവയുടെ ഹെഡ്‌ ഓഫിസുകളും ഇവിടെ കാണാം. അംബരചുംബികളായ നിരവധി കെട്ടിടങ്ങളാണ് ഇവിടെയുള്ളത്. നഗര കാഴ്‌ചകള്‍ ആസ്വദിക്കാന്‍ കഴിയുന്നവര്‍ക്ക് പറ്റിയ ഇടമാണിത്.

മെക്രോസോഫ്‌റ്റ്, ആമസോണ്‍ ഗ്ലോബല്‍ കാമ്പസ്, അരബിന്ദോ ഫാര്‍മ, ഡെല്‍, ഫേസ് ബുക്ക്, മോട്ടറോള, ഒറാക്കിള്‍, വിപ്രോ, ടെക്‌ മഹീന്ദ്ര ഇന്‍ഫോസിറ്റി, ഹിന്ദുസ്ഥാന്‍ പെട്രോളിയം, സൈബര്‍ സിറ്റി ഐടി കാമ്പസ് തുടങ്ങി നൂറുകണക്കിന് കമ്പനികള്‍ ഹൈ ടെക്‌ സിറ്റിയില്‍ കാണാനാകും.

Also Read: ഫോഗി മലനിരകളും പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടവും; ട്രിപ്പ് വൈബാക്കാന്‍ പ്രകൃതി കനിഞ്ഞയിടം, മലബാറിലെ 'മിനി ഗവി'യായി കക്കാടംപൊയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.