ഹൈദരാബാദ്: സ്‌മാർട്ട്‌ഫോണുകൾ ഏറെ പ്രചാരമുള്ള ഇക്കാലത്ത് ഏതെങ്കിലും ഒരു സ്‌മാർട്ട്‌ഫോൺ വാങ്ങുക എന്നതിലുപരി ഒരുപാട് കാര്യങ്ങൾ പരിഗണിച്ചുകൊണ്ടാണ് മലയാളികൾ സ്‌മാർട്ട്‌ഫോൺ ഓപ്‌ഷനുകൾ തെരഞ്ഞെടുക്കുന്നത്. നല്ല ക്യാമറയും ഡിസ്‌പ്ലേയും ചിപ്‌സെറ്റും ബാറ്ററി ലൈഫും ഉള്ള ബജറ്റിനൊത്ത സ്‌മാർട്ട്‌ഫോണുകളാണ് എല്ലാവരും തിരയുന്നത്.
വിപണിയിൽ അനേകം സ്‌മാർട്ട്‌ഫോണുകൾ ലഭ്യമാണെന്നതിനാൽ തന്നെ ഏത് ഫോൺ തെരഞ്ഞെടുക്കുമെന്ന കാര്യത്തിൽ പലപ്പോഴും നമ്മൾ ആശയക്കുഴപ്പത്തിലാവാറുണ്ട്. 15,000 രൂപയിൽ താഴെയുള്ള മികച്ച സ്‌മാർട്ട്‌ഫോണുകളും അവയുടെ ക്യാമറ, ഡിസ്‌പ്ലേ, ചിപ്‌സെറ്റ്, ബാറ്ററി തുടങ്ങിയ ഫീച്ചറുകളും പരിശോധിക്കാം.
സാംസങ് ഗാലക്‌സി M34 5G:
- 6.5 ഇഞ്ച് HD AMOLED ഡിസ്‌പ്ലേ
- എക്‌സിനോസ് 1280 ചിപ്‌സെറ്റ്
- 50 മെഗാപിക്‌സൽ ട്രിപ്പിൾ ക്യാമറ, 13 മെഗാപിക്‌സൽ സെൽഫി ക്യാമറ
- 6000 mAh ബാറ്ററി
- സ്‌റ്റോറേജ്: 6GB RAM+128GB & 8GB RAM+128GB വേരിയൻ്റുകൾ
- 25W ചാർജിങ്
- കളർ ഓപ്‌ഷനുകൾ: വാട്ടർഫാൾ ബ്ലൂ, മിഡ്‌നൈറ്റ് ബ്ലൂ, പ്രിസം സിൽവർ
- വില: 13,888 രൂപ
റെഡ്‌മി നോട്ട് 13 5G:
- 6.67 ഇഞ്ച് 120 Hz ഡിസ്‌പ്ലേ
- 3D കർവ്ഡ് AMOLED, 1.5K റെസല്യൂഷൻ ഫിംഗർപ്രിൻ്റ് ഡിസ്‌പ്ലേ
- TSMS 4nm പ്രോസസ്സറോടുകൂടിയ ചിപ്‌സെറ്റ്
- 4 ഇരട്ടി സെൻസർ സൂം ക്യാമറ
- 6GB RAM+128GB & 12GB RAM+256 GB വേരിയൻ്റുകൾ
- 5,000 mAh ബാറ്ററി
- 120 വാട്ട്സ് ഹൈപ്പർചാർജിംഗ് (19 മിനിറ്റ് ചാർജിങ്)
- വില: 14,905 രൂപ
മോട്ടോറോള G64 5G:
- 6.5 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് LCD ഡിസ്‌പ്ലേ
- മീഡിയാടെക് ഡയമെൻസിറ്റി 7025 ചിപ്‌സെറ്റ്
- 6,000mAh ബാറ്ററി
- 8 GB റാം + 128 GB സ്റ്റോറേജ്, 12 GB റാം + 256 GB സ്റ്റോറേജ് വേരിയൻ്റുകൾ
- ആൻഡ്രോയിഡ് 14 ഓപ്പറേറ്റിംഗ് സിസ്റ്റം
- 50 മെഗാപിക്‌സൽ പ്രൈമറി ക്യാമറ, 16 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറ
- 3 കളർ ഓപ്‌ഷനുകൾ
- 33 വാട്ട്സ് ഫാസ്റ്റ് ചാർജിംഗ്
- വില: 14,999 രൂപ
Also Read: ആപ്പിളിനോട് മല്ലടിക്കാൻ ഗൂഗിൾ; പിക്‌സല്‍ 9 സീരീസിൽ നാല് പുതിയ മോഡലുകള്‍ പുറത്തിറക്കി