പുതിയ 'കെ' സീരീസ് സ്‌മാർട്ട്‌ഫോൺ അവതരിപ്പിച്ച് ഒപ്പോ. OPPO K12x ആണ് കമ്പനി ചൈനയിൽ പുറത്തിറക്കിയിരിക്കുന്നത്. 12GB റാം, Qualcomm Snapdragon 695 പ്രോസസർ, 80W ഫാസ്റ്റ് ചാർജിംഗ് എന്നിവ പോലുള്ള സവിശേഷതകളാണ് പുതിയ 'കെ' സീരീസില്‍ സജ്ജീകരിച്ചിരിക്കുന്നത്.
OPPO K12x സവിശേഷതകൾ
- 6.67″ 120Hz OLED സ്‌ക്രീൻ
- Qualcomm Snapdragon 695 ചിപ്‌സെറ്റ്
- 12 ജിബി റാം + 512 ജിബി സ്റ്റോറേജ്
- 16 മെഗാപിക്‌സൽ സെൽഫി ക്യാമറ
- 50mp ഡ്യുവൽ പിൻ ക്യാമറ
- 5,500mAh ബാറ്ററി
- 80W ഫാസ്റ്റ് ചാർജിങ്
സ്‌ക്രീൻ: ഒപ്പോ K12x-ന് 2400 × 1080 പിക്‌സൽ റെസല്യൂഷനോട് കൂടിയ 6.67 ഇഞ്ച് ഫുൾ HD+ ഡിസ്‌പ്ലേയുണ്ട്. 240Hz ടച്ച് സാംപ്ലിങ് റേറ്റും 120Hz റിഫ്രഷ് റേറ്റും 1200nits ബ്രൈറ്റ്‌നെസും പിന്തുണയ്ക്കുന്ന OLED പാനലിലാണ് ഡിസ്‌പ്ലേ നിർമ്മിച്ചിരിക്കുന്നത്. ഇൻ-ഡിസ്‌പ്ലേ ഫിംഗർ പ്രിന്‍റ് സെൻസർ സാങ്കേതികവിദ്യയാണ് ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത്.
പ്രോസസർ: 2.2GHz ക്ലോക്ക് സ്‌പീഡിൽ പ്രവർത്തിക്കുന്ന 6 നാനോമീറ്റർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 695 ഒക്‌ടാ കോർ പ്രൊസസർ ഉണ്ട്. ഗ്രാഫിക്‌സിനായി, ഫോണിൽ അഡ്രിനോ 619 ജിപിയുമുണ്ട്.
മെമ്മറി: 256 ജിബി, 512 ജിബി സ്‌റ്റോറേജ് പിന്തുണയ്ക്കുന്ന 8 ജിബി റാമും 12 ജിബി റാമും. 1TB വരെയുള്ള മെമ്മറി കാർഡും ഫോണിൽ ഇൻസ്‌റ്റാൾ ചെയ്യാം. ഒപ്പോ K12X, LPDDR4x റാം + UFS 2.2 സ്‌റ്റോറേജ് ടെക്നോളജിയിൽ പ്രവർത്തിക്കുന്നു.
ക്യാമറ: ഫോട്ടോഗ്രാഫിക്കായി ഡ്യുവൽ പിൻ ക്യാമറയാണുള്ളത്. അതിന്‍റെ പിൻ പാനലിൽ, F/1.8 അപ്പേർച്ചർ ഉള്ള 50MP മെയിൻ സെൻസർ നൽകിയിരിക്കുന്നു, അത് F/2.4 അപ്പേർച്ചറുള്ള 2MP ഡെപ്‌ത് സെൻസറുമായി ചേർന്ന് പ്രവർത്തിക്കുന്നു. F/2.4 അപ്പർച്ചറിൽ പ്രവർത്തിക്കുന്ന 16MP സെൽഫി ക്യാമറയെ OPPO K12x പിന്തുണയ്ക്കുന്നു.
ബാറ്ററി: പവർ ബാക്കപ്പിനായി, ഒപ്പോ K12X സ്‌മാർട്ട്ഫോണിന് 5,500mAh ബാറ്ററി നൽകിയിട്ടുണ്ട്. ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യുന്നതിനായി, കമ്പനി 80W SuperVOOC സാങ്കേതികവിദ്യ സജ്ജീകരിച്ചിരിക്കുന്നു.
ഒപ്പോ k12x വില
ഒപ്പോ മൊബൈൽ ചൈനയിൽ മൂന്ന് വേരിയന്‍റുകളിലാണ് വിൽക്കുന്നത്. ബേസ് മോഡലിന് 8 ജിബി റാം + 256 ജിബി സ്റ്റോറേജ് ഉണ്ട്, ഇതിന്‍റെ വില 1299 യുവാൻ അതായത് ഏകദേശം 14,990 രൂപ. അതുപോലെ, ഫോണിന്‍റെ 12 ജിബി + 256 ജിബി വേരിയന്‍റ് 1499 യുവാന് (ഏകദേശം 17,190 രൂപ) നും ഏറ്റവും വലിയ 12 ജിബി + 512 ജിബി വേരിയന്‍റ് 1799 യുവാന് അതായത് ഏകദേശം 20,990 രൂപയുമാണ്. Oppo K12X ഗ്രീൻ, ഗ്രേ നിറങ്ങളിലാണ് അവതരിപ്പിച്ചിരിക്കുന്നത്.
Also Read: ഇന്ത്യൻ സുഗന്ധന വ്യഞ്ജനങ്ങൾക്ക് നിരോധനമില്ല; എഥിലീൻ ഓക്സൈഡ് ഉപയോഗം സംബന്ധിച്ച് നടക്കുന്നത് തെറ്റായ പ്രചാരണമെന്ന് സ്പൈസസ് എക്‌സ്‌പോർട്ട് സംഘടനകൾ