ETV Bharat / technology

സൈബർ തട്ടിപ്പ്; കഴിഞ്ഞ 21 ദിവസത്തിനുള്ളിൽ തട്ടിപ്പുകൾക്ക് ഇരയായത് 280 പേർ - cyber fraud in Hyderabad

സോഷ്യൽ മീഡിയയിൽ പരിശീലനം നൽകാമെന്നും വൻ ലാഭം കിട്ടുമെന്നും പറഞ്ഞ് പുതിയ സൈബർ തട്ടിപ്പ് രീതി.

social media fraud  സൈബർ തട്ടിപ്പ്  cyber fraud in Hyderabad  ഹൈദരാബാദിൽ ഓൺലൈൻ തട്ടിപ്പ്
social media fraud
author img

By ETV Bharat Kerala Team

Published : Jan 24, 2024, 4:31 PM IST

ഹൈദരാബാദ്: ഹൈദരാബാദിൽ ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്നതായി റിപ്പോർട്ട്. നിലവിൽ 12-13 ഓൺലൈൻ തട്ടിപ്പുകൾ കേസുകൾ റിപ്പോർട്ട് ചെയ്‌തതായാണ് വിവരം (12-13 cases of online fraud are reported). 280 പേരാണ് കഴിഞ്ഞ 21 ദിവസത്തിനുള്ളിൽ സൈബർ തട്ടിപ്പുകൾക്ക് ഇരയായത്. പണം നിക്ഷേപിച്ച് കബളിപ്പിക്കപ്പെട്ടവരാണ് ഏറെയും. തട്ടിപ്പിനിരയായവരിൽ വലിയ ഒരു വിഭാഗം വിദ്യാസമ്പന്നരും കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ ഉയർന്ന പദവികളിൽ ഇരിക്കുന്നവരുമാണെന്നത് ശ്രദ്ധേയമാണ്.

ബിറ്റ്‌കോയിനുകളിലും ഓഹരി വിപണിയിലും പണം നിക്ഷേപിച്ചാൽ ഇരട്ടി ലാഭം ലഭിക്കുമെന്ന് തട്ടിപ്പുക്കാർ ആളുകളെ പറഞ്ഞു വിശ്വസിപ്പിക്കുന്നു. ഇതിനായി പുതിയ രീതികളാണ് തട്ടിപ്പുകാർ ഉപയോഗിക്കുന്നത്. ആളുകൾക്ക് ലിങ്കുകളും മെസേജുകളും അയക്കും. ഇതിനോട് പ്രതികരിക്കുന്നവർക്ക് ഷെയർ മാർക്കറ്റിനെക്കുറിച്ചും രാജ്യാന്തര ബിറ്റ്കോയിൻ ബിസിനസ് ഇടപാടുകളെക്കുറിച്ചും അവബോധം സൃഷ്‌ടിക്കും.

തുടർന്ന് രാജ്യത്തിനകത്തും പുറത്തുമുള്ള പ്രമുഖ കമ്പനികളുടെയും വ്യവസായ സ്ഥാപനങ്ങളുടെയും സിഇഒ, ചെയർമാൻ, ഡയറക്‌ടർമാർ തുടങ്ങിയവർ ഓൺലൈനായി ഇതിനെ കുറിച്ചുള്ള ഉപദേശങ്ങൾ നൽകുമെന്നും പറയും. വിശ്വാസ്യത സംബന്ധിച്ച് കമ്പനികളുടെ വെബ്‌സൈറ്റുകൾ പരിശോധന നടത്തുന്നവരെ പോലും കബളിപ്പിക്കുന്ന തരത്തിൽ വ്യാജ വെബ്‌സൈറ്റുകൾ സൃഷ്‌ടിച്ചാണ് തട്ടിപ്പുകൾ നടക്കുന്നത്.

ആളുകൾ ഇവരയുടെ കയ്യിൽ അകപ്പെട്ടു എന്ന് മനസിലാക്കിയാലുടൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ അംഗങ്ങളായി ചേർക്കും. ഈ ഗ്രൂപ്പിൽ സൈബർ കുറ്റവാളികളുടെ ചില സംഘങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. മാർക്കറ്റ് അനലിസ്റ്റുകൾ നിർദ്ദേശിക്കുന്ന കമ്പനികളിൽ പണം നിക്ഷേപിച്ച് ലാഭം നേടിയെന്നു പറഞ്ഞാണ് ഗ്രൂപ്പിൽ പുതുതായി അംഗങ്ങളായവരോട് അവർ ചാറ്റ് ചെയ്യുന്നത്. വിപണിയിൽ നിക്ഷേപം നടത്താൻ താൽപര്യമുള്ളവർ ആദ്യം ഒരു തുക നിക്ഷേപിക്കും. അതിനു ലാഭം ഉണ്ടാക്കിയതായി കാണിച്ച് നിക്ഷേപകരുടെ അക്കൗണ്ടിലേക്ക് മോശമല്ലാത്ത ഒരു തുക 10-20 ദിവസത്തിനുള്ളിൽ തിരിച്ച് എത്തുകയും ചെയ്യും. തുടർന്ന് കൂടുതൽ ലാഭം പ്രതീക്ഷിച്ച് ഭീമമായ തുകകൾ നിക്ഷേപിക്കുന്നവരെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് നീക്കം ചെയ്യുന്നതാണ് തട്ടിപ്പ് രീതി. അടുത്തിടെ ഈ വിധത്തിൽ തട്ടിപ്പിനിരയായ ഒരാൾക്ക് 50 ലക്ഷം രൂപയാണ് നഷ്‌ടമായാത്.

''പുതിയ രീതിയികൾ ഉപയോഗിച്ച് വഞ്ചിക്കാൻ ശ്രമിക്കുന്ന തട്ടിപ്പുകാരെ സൂക്ഷിക്കുക. അത്യാഗ്രഹത്താൽ വർഷങ്ങളോളം കഷ്ടപ്പെട്ട് സമ്പാദിച്ച സമ്പാദ്യം നഷ്‌ടപ്പെടുത്തരുത്. ബാങ്കുകൾക്ക് നൽകാൻ കഴിയാത്തത്ര പലിശ തരുമെന്ന് പറയുന്നത് അന്ധമായി വിശ്വസിക്കരുത്. കുറ്റവാളികൾ തങ്ങൾക്ക് അനുയോജ്യമായ രീതിയിൽ പ്രശസ്‌ത കമ്പനികളുടെ പേരുകളും മാനേജർമാരെയും മാറ്റുന്നു ഷെയർമാർക്കറ്റിന്‍റെയും ബിറ്റ്കോയിനുകളുടെയും പേരിലുള്ള പരസ്യങ്ങളോടും ലിങ്കുകളോടും പ്രതികരിക്കരുത്''- സിറ്റി സിസിഎസ് ജോയിന്‍റ് സി.പി എ.വി.രംഗനാഥ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.