ETV Bharat / technology

റീല്‍സ് പങ്കിടല്‍ ഇനി കൂടുതല്‍ രസകരമാകും; ഇന്‍സ്‌റ്റഗ്രാമില്‍ പുതിയ ഫീച്ചറെത്തുന്നു - Instagram to introduce new feature

സുഹൃത്തുകളുമായി ഫീഡ് ബ്ലെന്‍ഡ് ചെയ്യാനുള്ള പുതിയ ഫീച്ചറാണ് ഇന്‍സ്‌റ്റഗ്രാം അവതരിപ്പിക്കാന്‍ പോകുന്നത്.

INSTAGRAM REELS NEW FEATURE  INSTAGRAM REELS  INSTAGRAM REELS BLEND FEATURE  INSTAGRAM
Instagram Reels may come with new blend feature
author img

By ETV Bharat Kerala Team

Published : Apr 1, 2024, 5:50 PM IST

ഹൈദരാബാദ് : സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ അതിവേഗം ജനപ്രിയമായ പ്ലാറ്റ്‌ഫോമാണ് ഇൻസ്‌റ്റഗ്രാം. റീല്‍ ഫീച്ചര്‍ കൂടെ അവതരിപ്പിച്ചപ്പോള്‍ ഇന്‍സ്‌റ്റഗ്രാമിന്‍റെ ജനപ്രീതി ഇരട്ടിയായി. ലോകമെമ്പാടുമാടുമായി ഇന്ന് 2 ബില്യനോളം ഉപയോക്താക്കളുണ്ട് ഇന്‍സ്‌റ്റഗ്രാമിന്.

'റിലേറ്റ്' ചെയ്യാന്‍ പറ്റുന്ന പോസ്‌റ്റുകള്‍ കണ്ടയുടനെ സുഹൃത്തുക്കള്‍ക്ക് പങ്കുവയ്‌ക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്തയുമായാണ് ഇത്തവണ ഇന്‍സ്‌റ്റഗ്രാമിന്‍റെ വരവ്. സുഹൃത്തുകളുമായി ഫീഡ് ബ്ലെന്‍ഡ് ചെയ്യാനുള്ള ഫീച്ചറാണ് ആപ്പ് ഇനി അവതരിപ്പിക്കാന്‍ പോകുന്നത്.

ബ്ലെന്‍ഡ് നിര്‍മിക്കുന്ന സുഹൃത്തുക്കളുമായി പങ്കുവച്ചിട്ടുള്ള പോസ്‌റ്റുകളുടെയും റീല്‍സുകളുടെയും സ്വഭാവമനുസരിച്ചാവും ബ്ലെന്‍ഡ് ഓപ്ഷനില്‍ ഫീഡുകള്‍ കാണുക. പുതിയ ഫീച്ചര്‍ വരുന്നതോടെ സുഹൃത്തുക്കളുമായി പോസ്‌റ്റുകള്‍ പങ്ക് വയ്‌ക്കുന്നത് കൂടുതല്‍ രസകരമാകും.

ജനപ്രിയ ആപ്പായ സ്‌പോട്ടിഫൈയുടെ ഫീച്ചറിന് സമാനമാണ് ഇന്‍സ്‌റ്റഗ്രാമിന്‍റെ പുതിയ ഫീച്ചര്‍. ഇഷ്‌ടപ്പെട്ട പാട്ടുകളുടെ പ്ലേ ലിസ്‌റ്റ് ഉണ്ടാക്കി മറ്റുള്ളവരുമായി പങ്കുവയ്‌ക്കാന്‍ സ്പോട്ടിഫൈയില്‍ കഴിയും. ഫീച്ചര്‍ അതിന്‍റെ പ്രാഥമിക ഘട്ടത്തിലാണ് എന്നാണ് റിപ്പോര്‍ട്ട്. ഫീച്ചര്‍ ഇതുവരെ ആപ്പില്‍ പരീക്ഷിച്ചിട്ടില്ല.

Also Read :

  1. ഇൻസ്‌റ്റഗ്രാം ആക്‌ടിവിറ്റി സ്‌റ്റാറ്റസ്, ഓൺലൈൻ സ്‌റ്റാറ്റസ് എന്നിവ എങ്ങനെ ഓഫാക്കാം?
  2. വമ്പന്‍ മാറ്റവുമായി സ്‌മാര്‍ട്ടായി വാട്ട്സ്‌ആപ്പ് ; ഇനി വിദേശത്തുനിന്നും പണം അയക്കാം - WhatsApp New Payment Feature

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.