ETV Bharat / state

സീബ്ര ലൈനിലൂടെ റോഡ് മുറിച്ച് കടന്ന വിദ്യാർഥികളെ സ്വകാര്യ ബസിടിച്ച സംഭവം; സിസിടിവി ദൃശ്യങ്ങൾ പുറത്ത് - Zebra Line Crossing Accident Video

വിദ്യാർഥികളെ സ്വകാര്യ ബസിടിച്ച് വീഴ്ത്തുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.

BUS ACCIDENT CCTV  PRIVATE BUS ACCIDENT CCTV VISUALS  സീബ്രാലൈനിൽ ബസ്സിടിച്ചു  കോഴിക്കോട് സ്വകാര്യ ബസ്സ് അപകടം
Kozhikode Private Bus Accident (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 9, 2024, 11:45 AM IST

റോഡ് മുറിച്ച് കടന്ന വിദ്യാർഥികളെ സ്വകാര്യ ബസിടിക്കുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് (ETV Bharat)

കോഴിക്കോട്: ദേശീയ പാതയിൽ വടകരയ്‌ക്കടുത്ത് മടപ്പള്ളിയിൽ സീബ്രാലൈൻ വഴി റോഡ് മുറിച്ച് കടക്കുകയായിരുന്ന വിദ്യാർഥികളെ സ്വകാര്യ ബസിടിച്ച് വീഴ്ത്തുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. അപകടമുണ്ടാക്കിയ ബസിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നത്. അപകടത്തിനിടയാക്കിയ ബസിലെ ഡ്രൈവറും കണ്ടക്‌ടറും ഓടി രക്ഷപ്പെടുന്നതും ദ്യശ്യങ്ങളിൽ കാണാം.

അപകടത്തിൽ മൂന്ന് വിദ്യാർഥികൾക്ക് പരിക്ക് പറ്റിയിരുന്നു. മടപ്പള്ളി കോളജ് സെക്കൻ്റ് ഇയർ ഡിഗ്രി വിദ്യാർഥികൾക്കാണ് പരിക്കേറ്റത്. വടകര നടക്കുതാഴെ ശ്രേയ എൻ. സുനിൽ കുമാർ (19), ദേവിക ജി നായർ (19), ഹൃദ്യ കല്ലേരി (19) എന്നിവർക്കാണ് പരിക്കേറ്റത്.

ഇതിൽ സാരമായി പരിക്കേറ്റ ഒരാൾ ആശുപത്രിയിൽ ചികിത്സയിലാണ്. കണ്ണൂർ - തൃശൂർ റൂട്ടിലോടുന്ന അയ്യപ്പൻ ബസാണ് അപകടം വരുത്തിയത്. ബസ് ചോമ്പാൽ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

Read More : സീബ്ര ലൈനില്‍ മൂന്ന് വിദ്യാര്‍ഥികളെ ബസ് ഇടിച്ചു; ഡ്രൈവറും കണ്ടക്‌ടറും ഓടി രക്ഷപ്പെട്ടു - Zebra Crossing Accident

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.