ഇടുക്കി: വയനാടിന് കൈത്താങ്ങായി അടിമാലിയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. വിവിധയിടങ്ങളില്‍ നിന്നും ശേഖരിച്ച അവശ്യ വസ്‌തുക്കളുമായി യൂത്ത് കോണ്‍ഗ്രസിന്‍റെ 'കരുതലിന്‍റെ വണ്ടി' ദുരന്ത മുഖത്തേക്ക് തിരിച്ചു. അടിമാലി ബ്ലോക്ക് പഞ്ചായത്തംഗം ജോര്‍ജ് തോമസ് വണ്ടി ഫ്‌ളാഗ് ഓഫ് ചെയ്‌തു. യൂത്ത് കെയര്‍ പദ്ധതിയുടെ ഭാഗമായാണ് പ്രവര്‍ത്തകര്‍ അവശ്യ വസ്‌തുക്കള്‍ ശേഖരിച്ചത്.
യൂത്ത് കോണ്‍ഗ്രസ് ദേവികുളം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ യൂത്ത് കെയര്‍ പദ്ധതിയുടെ ഭാഗമായിട്ടാണ് പ്രവര്‍ത്തകര്‍ സഹായ ഹസ്‌തവുമായി രംഗത്ത് വന്നത്. ദുരിത ബാധിതര്‍ക്ക് വേണ്ട വിവിധ വസ്‌തുക്കള്‍ വ്യാപാരികളുടെയും മറ്റും സഹകരണത്തോടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണ്ടെത്തിയത്.
Also Read: വയനാട് ഉരുൾപൊട്ടൽ: ഡിവൈഎഫ്ഐ 'ആക്രി ചലഞ്ചിലേക്ക്' ബൈക്ക് നല്‍കി മാതൃകയായി ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥൻ