പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 18കാരൻ അറസ്റ്റിൽ. കവിയൂർ മത്തിമല നിരവുകാലായിൽ വീട്ടിൽ എംഎസ് അഭിഷേക് ആണ് അറസ്റ്റിലായത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 17കാരിയായ പെൺകുട്ടിയെ യുവാവിൻ്റെ വീട്ടിലെത്തിച്ച് പീഡനത്തിനിരയാക്കുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കഴിഞ്ഞ നവംബർ രണ്ട് മുതൽ 21 വരെയുള്ള കാലയളവിലായിരുന്നു ലൈംഗിക പീഡനം നടന്നത്. കൊല്ലം പുനലൂർ സ്വദേശിനിയായ പെൺകുട്ടിയെ ഇൻസ്റ്റഗ്രാമിലൂടെയാണ് യുവാവ് പരിചയപ്പെടുന്നത്. പിന്നീട് നിരന്തരമായി പെൺകുട്ടിയെ പ്രലോഭിപ്പിച്ച് ഇയാളുടെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. നവംബർ രണ്ട്, മൂന്ന്, 20 തീയതികളിൽ യുവാവ് പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗത്തിന് വിധേയയാക്കുകയായിരുന്നു.
കൊല്ലം ശിശുക്ഷേമസമിതിയിൽ നിന്നും ലഭിച്ച വിവരത്തെത്തുടർന്ന് തിരുവല്ല സ്റ്റേഷൻ എസ്‌സിപിഒ കെ ജയ കുട്ടിയെ പാർപ്പിച്ച ചിൽഡ്രൻസ് ഹോമിലെത്തി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. തുടർന്ന്, പൊലീസ് ഇൻസ്‌പെക്‌ടർ ബികെ സുനിൽ കൃഷണ്‌ൻ കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. പിന്നീട് അന്വേഷണത്തിൽ പ്രതിയെ മത്തിമലയിലെ വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്തു.
പ്രാഥമിക നടപടികൾക്ക് ശേഷം യുവാവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. തുടർ നടപടികൾക്കൊടുവിൽ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. എഎസ്ഐ ജയകുമാർ, എസ്‌സിപിഒ ജയ എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Also Read: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലതവണ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ