ETV Bharat / state

ഭർത്താവ് കാർ വിറ്റത് രഹസ്യമായി; വാങ്ങിയ ആളുടെ വീട്ടിൽ ക്വട്ടേഷൻ സംഘവുമായി എത്തി യുവതിയുടെ ആക്രമണം - Husband Sold His Wifes Car

ഭർത്താവിൽ നിന്ന് കാർ വാങ്ങിയ ആൾക്കെതിരെ ക്വട്ടേഷൻ നൽകി ഭാര്യ. നരിക്കുനി സ്വദേശിനി താമരശ്ശേരി സ്വദേശിയുടെ വീട്ടിൽ എത്തിയത് 20ൽ അതികം ഗുണ്ടകളുമായി. യുവതിക്കെതിരെ പൊലീസ് കേസെടുത്തു

ക്വട്ടേഷൻ സംഘം ആക്രമണം  കാർ വിറ്റ കേസ്  താമരശ്ശേരി ക്വട്ടേഷൻ കേസ്  THAMARASSERY CAR SALE CASE
Asharaf (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 12, 2024, 12:27 PM IST

കോഴിക്കോട് : താമരശ്ശേരിയിൽ ഭർത്താവിൽ നിന്ന് കാർ വാങ്ങിയതിന് ഭാര്യയുടെ വക ക്വട്ടേഷൻ. നരിക്കുനി സ്വദേശി ഷാഹിനയാണ് 20 ലേറെ ഗുണ്ടകളുമായെത്തി വീടുകയറി ആക്രമണം നടത്തിയത്. കാർ വാങ്ങിയ ചുങ്കം കറക്കാംപൊയിലിൽ അഷ്റഫിനും കുടുംബാംഗങ്ങൾക്കുമാണ് മർദനമേറ്റത്.

തന്നെ അറിയിക്കാതെയാണ് ഭർത്താവ് തന്‍റെ കാർ വിറ്റതെന്ന് ഷാഹിന പറയുന്നു. സംഭവത്തിൽ ഷാഹിനയെ ഒന്നാം പ്രതിയാക്കി താമരശ്ശേരി പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന ഇരുപത്തി ഒന്ന് പേരെയും പ്രതിചേർത്തു.

കാറുകളിലും ബൈക്കുകളിലുമായി യുവതിയടക്കം 21 ഓളം ആളുകൾ വീട്ടിലെത്തി വീട്ടുടമ അഷ്റഫ്, ഭാര്യ, ഉമ്മ, മകൻ എന്നിവരെ ആക്രമിക്കുകയായിരുന്നു. വീട്ടിൽ നിർത്തിയിട്ട കാർ തല്ലിത്തകർക്കുകയും ചെയ്‌തു. ഷാഹിനയുടെ പേരിലുള്ള കാർ ഭർത്താവ് സിറാജ്, അഷ്‌റഫിന് വിൽപന നടത്തിയിരുന്നു.

അഡ്വാൻസായി രണ്ട് ലക്ഷം രൂപയും നൽകി. ഭർത്താവുമായി അകൽച്ചയിലായ ഷാഹിനക്ക് ഇതിലുണ്ടായ പ്രകോപനമാണ് ആക്രമണത്തിന് കാരണം.

Also Read : ഭാര്യയും കാമുകനും ചേർന്ന് ക്വട്ടേഷൻ നൽകി ഭർത്താവിനെ കൊലപ്പെടുത്തി: 5 പേർ പിടിയിൽ - WIFE KILLED HUSBAND IN RAJASTHAN

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.