ETV Bharat / state

അതിരപ്പിള്ളിയിൽ ആംബുലൻസിന് നേരെ പാഞ്ഞടുത്ത് കബാലി ; ഒരു മണിക്കൂറിലേറെ നേരം ഗതാഗതം തടസപ്പെടുത്തി - Kabali Rushed Towards The Ambulance - KABALI RUSHED TOWARDS THE AMBULANCE

ആംബുലൻസിൽ രോഗികളില്ലായിരുന്നു. വാഹനം പിന്നോട്ട് എടുക്കാൻ സാധിച്ചതിനാൽ അപകടം ഒഴിവായി.

WILD TUSKER KABALI  WILD ELEPHANT ATTACK  ELEPHANT ATTACK IN ATHIRAPPILLY  ആംബുലൻസിന് നേരെ കാട്ടാന ആക്രമണം
KABALI RUSHED TOWARDS THE AMBULANCE (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 9, 2024, 1:09 PM IST

ആംബുലൻസിന് നേരെ പാഞ്ഞടുത്ത് കബാലി (ETV Bharat)

തൃശൂർ: അതിരപ്പിള്ളി മലക്കപ്പാറ റോഡിൽ ആംബുലൻസിന് നേരെ പാഞ്ഞടുത്ത് കബാലി. ഇന്നലെ (ജൂലൈ 8) വൈകുന്നേരം നാലരയോടെയാണ് സംഭവം. ഒരു മണിക്കൂറിലേറെ നേരം ആനമല റോഡിൽ ഗതാഗതം തടസപ്പെടുത്തിയ ശേഷമാണ് കബാലി കാടു കയറിയത്. നിരവധി വാഹനങ്ങളും വിനോദ സഞ്ചാരികളും വഴിയിൽ കുടുങ്ങിയിരിന്നു.

കബാലി ആംബുലന്‍സിന് നേരെ ചീറിയടുക്കുന്ന ദൃശ്യങ്ങള്‍ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. ആംബുലന്‍സില്‍ രോഗികള്‍ ഇല്ലാത്തതിനാല്‍ വാഹനം നല്ല സ്‌പീഡില്‍ പിന്നോട്ട് എടുക്കാന്‍ സാധിച്ചതിനാലാണ് വലിയ അപകടം ഒഴിവായത്. റോഡില്‍ ഇറങ്ങി നിന്ന കബാലി വളരെ പെട്ടന്നാണ് ആംബുലന്‍സിന് നേരെ തിരിഞ്ഞ് ചീറിയടുത്തത്.

Also Read: ജനവാസ മേഖലയിൽ പരിഭ്രാന്തി പരത്തി കാട്ടുകൊമ്പൻ ഏഴാറ്റുമുഖം ഗണപതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.