ETV Bharat / state

തൃശൂരിലെ കാട്ടാന ആക്രമണത്തില്‍ പ്രതിഷേധവുമായി കോൺഗ്രസ് ; റോഡ് ഉപരോധിച്ച് പ്രവർത്തകർ - കാട്ടാന ആക്രമണത്തിൽ സ്‌ത്രീ മരിച്ചു

തൃശൂർ അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ സ്‌ത്രീ മരിച്ചതില്‍ പ്രതിഷേധിച്ച് കോൺഗ്രസ് ഇന്ന് ഈ മേഖലയില്‍ കരിദിനം ആചരിക്കുകയാണ്.

തൃശൂരിലെ കാട്ടാന ആക്രമണം  Wild Elephant Attack In Thrissur  കാട്ടാന ആക്രമണത്തിൽ സ്‌ത്രീ മരിച്ചു  Congress Protest
തൃശൂരിലെ കാട്ടാന ആക്രമണത്തില്‍ പ്രതിഷേധിച്ച് കോൺഗ്രസ്
author img

By ETV Bharat Kerala Team

Published : Mar 6, 2024, 12:59 PM IST

തൃശൂരിലെ കാട്ടാന ആക്രമണത്തില്‍ പ്രതിഷേധിച്ച് കോൺഗ്രസ്

തൃശൂര്‍ : അതിരപ്പിള്ളിയിലെ കാട്ടാന ആക്രമണത്തില്‍ പ്രതിഷേധവുമായി കോൺഗ്രസ്. അതിരപ്പിള്ളി പഞ്ചായത്തില്‍ കോൺഗ്രസ് പ്രവർത്തകർ ഇന്ന് (06-03-2024) കരിദിനം ആചരിക്കുകയാണ്. ഇതിന്‍റെ ഭാഗമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു.

കരിദിനാചരണത്തിന്‍റെ ഭാഗമായി അതിരപ്പിള്ളി - വാഴച്ചാൽ വിനോദസഞ്ചാര മേഖലയിൽ സഞ്ചാരികൾക്ക് ഇന്ന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അതിനിടെ അതിരപ്പിള്ളി മേഖലയില്‍ ഇന്നും കാട്ടനക്കൂട്ടമിറങ്ങി. കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ മൃതദേഹം സൂക്ഷിച്ച ചാലക്കുടി താലൂക്ക് ആശുപത്രിക്ക് മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തി. തുടർന്ന് കുടുംബത്തിന് അടിയന്തര ധനസഹായം ഉൾപ്പടെ നൽകാമെന്ന അധികൃതരുടെ ഉറപ്പിന്മേലാണ് സമരം അവസാനിപ്പിച്ചത്.

ഇന്നലെയാണ് വാച്ചുമരം കോളനിയിലെ ഊരുമൂപ്പൻ രാജന്‍റെ ഭാര്യ 62 വയസ്സുള്ള വത്സ മരിച്ചത്. വനത്തിൽ മരോട്ടിക്ക ശേഖരിക്കാൻ പോയതായിരുന്നു വത്സയും ഭർത്താവ് രാജനും. ഇതിനിടയിൽ എത്തിയ ഒറ്റയാന്‍ തുമ്പിക്കൈ കൊണ്ട് വത്സയെ അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വത്സയെ പിന്നീട് സമീപത്തുണ്ടായിരുന്ന ആദിവാസികൾ തന്നെയാണ് കാടിന് പുറത്തെത്തിച്ചത്. പിന്നീട് ജീപ്പിൽ വാഴച്ചാലിലേക്ക് എത്തുമ്പോഴേക്കും മരിച്ചിരുന്നു.

ALSO READ : കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിരയുടെ മൃതദേഹം സംസ്‌കരിച്ചു ; ഒഴുകിയെത്തി നാട്

വാഴച്ചാലില്‍ നിന്ന് ആംബുലൻസ് ലഭ്യമാക്കിയാണ് മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചത്. കോൺഗ്രസ് - ബിജെപി പ്രവർത്തകർ നടത്തിയ സമരത്തിന് പിന്നാലെ, വത്സയുടെ കുടുംബത്തിന് അടിയന്തര ധനസഹായം കൈമാറുമെന്നും മകൾക്ക് സർക്കാർ ജോലി നൽകുന്നത് പരിഗണിക്കുമെന്നും അധികൃതര്‍ ഉറപ്പുനൽകിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.