ETV Bharat / state

അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണം; അംഗൻവാടിയുടെ മുകളിലേക്ക് എണ്ണപ്പന മറിച്ചിട്ടു

കാലടി പ്ലാൻ്റേഷൻ മേഖലയില്‍ കാട്ടാന ശല്യം. അംഗന്‍വാടിക്ക് മുകളിലേക്ക് എണ്ണപ്പന മറിച്ചിട്ടു. നടപടി വേണമെന്ന ആവശ്യം ശക്തം.

അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണം  WILD ELEPHANT ATTACK  ATTACK AGAINST ANGANWADI THRISSUR  LATEST MALAYALAM NEWS
ANGANWADI IN ATHIRAPPILLY (ETV Bharat)
author img

By ETV Bharat Kerala Team

Published : 4 hours ago

തൃശൂർ: അതിരപ്പിള്ളിയിൽ അംഗൻവാടിയുടെ മുകളിലേക്ക് എണ്ണപ്പന മറിച്ചിട്ട് കാട്ടാന. അംഗനവാടിയുടെ മേൽക്കൂരയും ഭിത്തിയും തകർന്നു. ഇന്ന് (ഒക്‌ടോബർ 24) പുലർച്ചെയായിരുന്നു സംഭവം.

കാലടി പ്ലാൻ്റേഷൻ മേഖലയിലെ എണ്ണപ്പന തോട്ടത്തിനകത്തുള്ള അംഗൻവാടിയുടെ മുകളിലേക്കാണ് കാട്ടാന എണ്ണപ്പന മറിച്ചിട്ടത്. പ്രവർത്തി സമയം അല്ലാത്തതിനാൽ തന്നെ വൻ അപകടമാണ് ഒഴിവായത്. അംഗനവാടിയുടെ പരിസരത്ത് കാട്ടാനകൾ തമ്പടിക്കുന്നത് പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു.

അംഗൻവാടിയുടെ മുകളിലേക്ക് എണ്ണപ്പന മറിച്ചിട്ട് കാട്ടാന. (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ ദിവസങ്ങളിലും സ്ഥലത്ത് കാട്ടാനക്കൂട്ടം എത്തിയിരുന്നു. കാട്ടാനയെ കണ്ട് ഭയന്ന അംഗൻവാടി ടീച്ചറും വർക്കറും കുട്ടികളുമായി ഇറങ്ങി ഓടുന്ന സാഹചര്യം വരെ ഉണ്ടായി. ഞായറാഴ്‌ച സ്ഥലത്തെത്തിയ കാട്ടാന കൂട്ടത്തെ എഴാറ്റുമുഖം ആർആർടി സംഘമെത്തി കാട്ടിലേക്ക് തുരത്തിയിരുന്നു. എന്നാല്‍ വീണ്ടും ആനകള്‍ സ്ഥലത്തെത്തുകയായിരുന്നു.

തോട്ടത്തില്‍ ആക്രമണം നടത്തിയ കാട്ടാനകള്‍ അംഗനവാടിക്ക് മുകളിലേക്ക് എണ്ണപ്പന മറിച്ചിട്ടു. പ്ലാൻ്റേഷൻ മേഖലയിലെ തോട്ടങ്ങളിൽ ഉള്ള തുടർച്ചയായ കാട്ടാന ആക്രമണത്തിനെതിരെ അധികൃതർ കാര്യക്ഷമമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Also Read: പരിക്കേറ്റ് എല്ലുപുറത്തുചാടി ദുരിതത്തില്‍ വലഞ്ഞ് കാട്ടാന; രക്ഷകരായി വനപാലകർ, മയക്കുവെടിവച്ച് ചികിത്സ നല്‍കി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.