ETV Bharat / state

ശബരിമല തീര്‍ഥാടകര്‍ക്ക് കൗതുക കാഴ്‌ച; സന്നിധാനത്ത് കാട്ടുപോത്തിൻ കൂട്ടം - WILD BUFFALOES AT SABARIMALA - WILD BUFFALOES AT SABARIMALA

നിരവധി കാട്ടുപോത്തുകളാണ് സന്നിധാനത്തെത്തിയത്. പോത്തുകൾക്ക് പ്രകോപനമുണ്ടാക്കരുതെന്ന് പൊലീസ് ഉദ്യോഗസ്ഥരും വനംവകുപ്പ് ഉദ്യോഗസ്ഥരും മുന്നറിയിപ്പ് നൽകി.

ശബരിമല നട അടച്ചു  സന്നിധാനത്ത് കാട്ടുപോത്തിൻ കൂട്ടം  WILD BUFFALOS IN SABARIMALA  ശബരിമല
WILD BUFFALOES AT SABARIMALA (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 19, 2024, 4:52 PM IST

Updated : Jun 19, 2024, 5:29 PM IST

സന്നിധാനത്തെത്തി കാട്ടുപോത്തിൻ കൂട്ടം (ETV Bharat)

പത്തനംതിട്ട : ശബരിമല സന്നിധാനത്തെത്തി കാട്ടുപോത്തിൻ കൂട്ടം. ഇന്നലെ വൈകുന്നേരമാണ് പോത്തിൻകൂട്ടം സന്നിധാനത്തെത്തിയത്. കാട്ടുപോത്തിൻകൂട്ടത്തിന്‍റെ വരവ് തീർഥാടകർക്ക് കൗതുക കാഴ്‌ചയായി. കുഞ്ഞുങ്ങളടക്കമുള്ള കാട്ടുപോത്തിന്‍ കൂട്ടമാണ് സന്നിധാനത്തെത്തിയത്.

ഇന്നലെ തീർഥാടകരുടെ തിരക്കും താരതമ്യേന കുറവായിരുന്നു. പൊലീസ് ഉദ്യോഗഥരും വനംവകുപ്പ് ഉദ്യോഗസ്ഥരും പോത്തുകൾക്ക് പ്രകോപനമുണ്ടാക്കരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. സന്നിധാനത്തെ ഇൻസിനറേറ്ററിന് സമീപം ഏറെ നേരം നിലയുറപ്പിച്ച കാട്ടുപോത്തിൻ കൂട്ടം പിന്നീട് വനത്തിനുള്ളിലേക്ക് മടങ്ങി.

അതേസമയം മിഥുനമാസ പൂജകൾ പൂർത്തിയാക്കി ഇന്ന് ശബരിമല നട അടക്കും. ഇന്ന് പുലർച്ചെ 5-ന് നട തുറന്നു. തുടർന്ന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യ കാർമ്മികത്വത്തിൽ കിഴക്കെ മണ്ഡപത്തിൽ ഗണപതി ഹോമം നടന്നു. ഉഷപൂജ, നെയ്യഭിഷേകം, ഉദയാസ്‌തമന പൂജ, സഹസ്ര കലശാഭിഷേകം, കളഭാഭിഷേകം, ഉച്ചപൂജ, ദീപാരാധന, പടിപൂജ, പുഷ്‌പാഭിഷേകം, അത്താഴപൂജ, എന്നീ ചടങ്ങുകൾ പൂർത്തിയാക്കി രാത്രി പത്തിന് നടയടക്കും. തുടർന്ന് കർക്കിടക മാസ പൂജകൾക്കായി ജൂലൈ 15 ന് വൈകിട്ട് 5 ന് നട തുറക്കും.

Also Read : പെരുന്നാളിന് അറക്കാൻ എത്തിച്ച പോത്ത് വിരണ്ടു; അറവുകാരന് പരിക്ക് - BUFFALO TURNED VIOLENT IN KOZHIKODE

Last Updated : Jun 19, 2024, 5:29 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.