ETV Bharat / state

"മാറ്റങ്ങൾക്കായി ഒന്നിച്ചു നിൽക്കാം"; ‘അമ്മ’യിലെ കൂട്ടരാജിയിൽ പ്രതികരിച്ച് ഡബ്ല്യുസിസി - WCC Facebook post

author img

By ETV Bharat Kerala Team

Published : Aug 27, 2024, 8:44 PM IST

'പുനരാലോചിക്കാം, പുനർനിർമ്മിക്കാം, മാറ്റങ്ങൾക്കായി ഒന്നിച്ചു നിൽക്കാം. ആത്മാഭിമാനത്തിൻ്റെയും ഭാവി രൂപപ്പെടുത്തുക നമ്മുടെ കടമയാണ്. നമുക്കൊരു പുതുവിപ്ലവം സൃഷ്‌ടിക്കാം' എന്നാണ് ഡബ്ല്യുസിസി ഫേസ്‌ബുക്കിൽ കുറിച്ചത്.

WCC  WOMEN IN CINEMA COLLECTIVE  HEMA COMMITTEE REPORT  AMMA
WCC Facebook Post (ETV Bharat)

കൊച്ചി: താരസംഘടനയായ 'അമ്മ'യിലെ കൂട്ടരാജിയ്ക്കു പിന്നാലെ ഫേസ്‌ബുക്ക് പോസ്‌റ്റുമായി വിമൻ ഇൻ സിനിമ കളക്റ്റീവ് (ഡബ്ല്യുസിസി) രംഗത്ത്. 'പുനരാലോചിക്കാം, പുനർനിർമ്മിക്കാം, മാറ്റങ്ങൾക്കായി ഒന്നിച്ചു നിൽക്കാം. ആത്മാഭിമാനത്തിൻ്റെയും ഭാവി രൂപപ്പെടുത്തുക നമ്മുടെ കടമയാണ്. നമുക്കൊരു പുതുവിപ്ലവം സൃഷ്‌ടിക്കാം'- എന്നാണ് ഡബ്ല്യുസിസി ഫേസ്‌ബുക്കിൽ കുറിച്ചത്.

ഇന്ന് (ഓഗസ്‌റ്റ് 27) ഉച്ചയോടെയാണ് അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ടുകൊണ്ട് അധ്യക്ഷൻ മോഹൻലാൽ ഉൾപ്പെടെ എല്ലാവരും രാജിവെച്ചത്. ഇതിന് പിന്നാലെയാണ് പോസ്‌റ്റുമായി ഡബ്ല്യുസിസി രംഗത്ത് വന്നിരിക്കുന്നത്. രണ്ടു മാസത്തിനുള്ളിൽ പൊതുയോഗം കൂടി പുതിയ ഭരണ സമിതിയെ തെരഞ്ഞെടുക്കുമെന്നും അതുവരെ താത്‌കാലിക സംവിധാനമെന്ന നിലയിൽ, നിലവിലുള്ള ഭരണസമിതി തുടരുമെന്നും കുറിപ്പിൽ പറഞ്ഞിരുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ പ്രമുഖ താരങ്ങൾക്കെതിരെയടക്കം ഉണ്ടായ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലായിരുന്നു കൂട്ടരാജി.

Also Read: 'വിമർശിച്ചതിനും തിരുത്തിയതിനും എല്ലാവര്‍ക്കും നന്ദി, രാജി ധാര്‍മികമായ ഉത്തരവാദിത്വം മൂലം': വാര്‍ത്തകുറിപ്പുമായി മോഹന്‍ലാല്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.