ന്യൂഡല്‍ഹി : വയനാട്ടിലെ ദുരന്തത്തെ കുറിച്ച് സംസാരിച്ച് തുടങ്ങിയ പ്രേമചന്ദ്രന്‍ എംപി ആദ്യം സൈന്യത്തിന്‍റെ ഇടപടലിനെ അഭിനന്ദിച്ചു. സൈന്യം വലിയ രീതിയിലുളള രക്ഷാപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ട്. എല്ലാം മൃതദേഹം കണ്ടെത്താനാണ് ശ്രമിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
വയനാട്ടില്‍ ഇന്നലെ നടന്ന ദുരന്തം ആദ്യമായി വയനാട് സാക്ഷ്യം വഹിക്കുന്നതല്ല. 2019 ഓഗസ്റ്റില്‍ ഇപ്പോള്‍ ദുരന്തം നടന്നത്തിന്‍റെ തൊട്ടടുത്ത പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ പ്രദേശം പ്രകൃതിലോല പ്രദേശമാണെന്ന് കേന്ദ്ര സര്‍ക്കാരിന് അറിയില്ലെ എന്ന് പ്രേമചന്ദ്രന്‍ എംപി ചോദിച്ചു. പിന്നെ എന്തുകൊണ്ടാണ് അതിനനുസരിച്ചുളള മൂന്‍കൂര്‍ നടപടികള്‍ സ്വീകരിക്കാതിരുന്നത് എന്നും എംപി ചോദിച്ചു.
എല്ലാ എംപി പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ വീതം സമാഹരിച്ച് പുനരധിവാസം നടത്തണം എന്ന നിര്‍ദേശവും അദ്ദേഹം മുന്നോട്ടുവച്ചു. ഇതുവഴി എട്ട് കോടി രൂപ പുനരധിവാസത്തിന് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ സുനാമി ഉണ്ടായപ്പോള്‍ ഇത്തരത്തിലുളള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം സ്‌പീക്കറെ ഓര്‍മിപ്പിച്ചു.
മാധവ് ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട് പ്രകാരം പ്രകൃതിലോല പ്രദേശങ്ങളായി കണക്കാക്കുന്ന സ്ഥലത്ത് സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് പിന്നീട് ചര്‍ച്ച നടത്തണമെന്ന ആവശ്യവും എംപി പാര്‍ലമെന്‍റില്‍ ഉന്നയിച്ചു.