ETV Bharat / state

വയനാട് ദുരന്തം: കാണാതായവരുടെ കരട് പട്ടിക പ്രസിദ്ധീകരിച്ചു, ആദ്യ പട്ടികയിൽ 138 പേർ; വിവരം ലഭിച്ചാൽ അറിയിക്കാൻ നിർദേശം - wayanad landslide missing persons

വയനാട് ഉരുള്‍പൊട്ടലില്‍ കാണാതായവരുടെ കരട് പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ 138 പേരാണ് പട്ടികയിൽ ഉൾപെട്ടിട്ടുള്ളത്. പട്ടികയിൽ ഉൾപ്പെട്ടവരെ കുറിച്ചോ, പട്ടികയിൽ ഇനിയും ഉൾപ്പെടാനുള്ളവരെ കുറിച്ചോ വിവരം ലഭിച്ചാൽ അറിയിക്കാൻ ജില്ല ഭരണകൂടം നിർദേശം നൽകി.

FIRST DRAFT LIST OF MISSING PERSON  WAYANAD LANDSLIDE MISSING CASE  വയനാട് ഉരുള്‍പൊട്ടൽ  വയനാട്ടിൽ കാണാതായവരുടെ കരട് പട്ടിക
Wayanad landslide (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 7, 2024, 7:12 PM IST

കോഴിക്കോട്: വയനാട് ഉരുള്‍പൊട്ടലില്‍ കാണാതായവരുടെ കരട് പട്ടിക ജില്ല ഭരണകൂടം പ്രസിദ്ധീകരിച്ചു. മന്ത്രിസഭ ഉപസമിതിയുടെ നിര്‍ദേശപ്രകാരമാണ് ജില്ല കലക്‌ടറർ ഡി ആർ മേഘശ്രീയുടെ മേല്‍നോട്ടത്തില്‍ പട്ടിക തയ്യാറാക്കിയത്. ഉരുള്‍പൊട്ടല്‍ നേരിട്ട് ബാധിച്ചവരും ദുരന്തബാധിത പ്രദേശങ്ങളില്‍ സ്ഥിര താമസക്കാരുമായ ആളുകളില്‍ ദുരന്തത്തിന് ശേഷം കാണാതായ 138 പേരെ ഉള്‍പ്പെടുത്തിയുള്ളതാണ് പട്ടിക.

ദുരന്തബാധിത പ്രദേശങ്ങളിലെ റേഷന്‍ കാര്‍ഡ്, വോട്ടര്‍ പട്ടിക തുടങ്ങിയ രേഖകള്‍ ഇതിനായി പരിശോധിച്ചു. പട്ടികയിലുള്ളവരുടെ വിവരങ്ങള്‍ ലഭിച്ചാൽ ഉടൻ അറിയിക്കണമെന്ന് ജില്ല കലക്‌ടർ നിർദേശിച്ചു. ഗ്രാമപഞ്ചായത്ത്, ഐസിഡിഎസ്, ജില്ല വിദ്യാഭ്യാസ ഓഫിസ്, ലേബര്‍ ഓഫിസ്, ജില്ല ദുരന്തനിവാരണ അതോറിറ്റി തുടങ്ങിയവയുടെ കൈവശമുള്ള ആധികാരിക രേഖകളുമായി ഒത്തുനോക്കിയ ശേഷമാണ് കാണാതായവരുടെ പട്ടിക തയ്യാറാക്കിയത്.

വോട്ടര്‍പട്ടികയിലെയും റേഷന്‍ കാര്‍ഡുകളിലെയും ആളുകളില്‍ നിന്ന് നിലവില്‍ ക്യാമ്പുകളിലും ബന്ധുവീടുകളിലും ആശുപത്രികളിലും മറ്റും കഴിയുന്നവരുടെയും മരണം സ്ഥിരീകരിക്കപ്പെട്ടവരുടെയും പേരുകള്‍ നീക്കം ചെയ്‌ത ശേഷം കാണാതായവരുടെ പട്ടിക തയ്യാറാക്കുകയായിരുന്നു. കാണാതായവരുടെ പേര്, റേഷന്‍കാര്‍ഡ് നമ്പര്‍, വിലാസം, ബന്ധുക്കളുടെ പേര്, വിലാസക്കാരനുമായുള്ള ബന്ധം, ഫോണ്‍ നമ്പര്‍, ഫോട്ടോ എന്നിവ കരട് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ദുരന്തത്തില്‍ കാണാതായവരെ കണ്ടെത്താനുള്ള ആദ്യ കരട് പട്ടികയാണിത്. പൊതുജനങ്ങള്‍ക്ക് ഈ കരട് പട്ടിക പരിശോധിച്ച് അതില്‍ ഉൾപ്പെട്ടവരെ കുറിച്ചുള്ള എന്തെങ്കിലും വിവരങ്ങള്‍ ഉണ്ടെങ്കില്‍ അത് ജില്ല ഭരണകൂടത്തെ അറിയിക്കാം. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആളുകളെ കണ്ടെത്താന്‍ ശ്രമിക്കും. വിവരം ലഭിക്കുന്ന മുറയ്ക്ക് പട്ടികയില്‍ നിന്ന് അവരുടെ പേരുകള്‍ ഒഴിവാക്കും.

നിലവിലെ പട്ടികയില്‍ പെടാത്ത ആരെയെങ്കിലും കാണാതായതായി അറിയിപ്പ് ലഭിച്ചാല്‍ ആവശ്യമായ പരിശോധനകള്‍ക്കു ശേഷം അവരുടെ പേരുകള്‍ കൂടി കൂട്ടിച്ചേര്‍ത്ത് പട്ടിക പരിഷ്‌ക്കരിക്കാനാണ് തീരുമാനം. നിരന്തര നിരീക്ഷണത്തിലൂടെ ഈ പട്ടിക ശുദ്ധീകരിച്ചായിരിക്കും കാണാതായവരുടെ അന്തിമ പട്ടിക പുറത്തിറക്കുക. ജില്ല ഭരണകൂടത്തിന്‍റെ https://wayanad.gov.in/ എന്ന ഔദ്യോഗിക വെബ്സൈറ്റിലും ജില്ല കലക്‌ടര്‍ തുടങ്ങിയവരുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലും കലക്‌ടറേറ്റിലെയും മറ്റും നോട്ടിസ് ബോര്‍ഡുകളിലും കരട് പട്ടിക ലഭ്യമാകും.

അസിസ്റ്റന്‍റ് കലക്‌ടര്‍ ഗൗതം രാജിന്‍റെ നേതൃത്വത്തിലാണ് അതിവേഗം കാണാതായവരുടെ പട്ടിക തയ്യാറായത്. ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവരെ സംബന്ധിച്ച് പട്ടിക പരിഷ്‌കരിക്കുന്നതിനായി പൊതുജനങ്ങള്‍ക്ക് 8078409770 എന്ന ഫോണ്‍ നമ്പറില്‍ വിവരങ്ങള്‍ അറിയിക്കാം. ജില്ല സൈബർ പൊലീസും വിവര ശേഖരണത്തിൽ സഹായവുമായി രംഗത്തുണ്ട്.

Also Read: വയനാട് ദുരന്തം: കാണാതായവർക്കായി ഇന്നും തെരച്ചിൽ; കണ്ടെത്താനുള്ളത് 152 പേരെ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.