തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉരുള്‍പൊട്ടല്‍ ദുരന്തത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടക്കുന്ന വയനാട്ടിലേക്ക് പുറപ്പെട്ടു. ഇന്ന് രാവിലെ 9 മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നുമാണ് യാത്ര പുറപ്പെട്ടത്. വ്യോമസേനയുടെ പ്രത്യേക ഹെലികോപ്റ്ററിലാണ് യാത്ര. ചീഫ് സെക്രട്ടറി ഡോ. വി. വേണു, സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ട്.
10 മണിയോടെ വയനാട് എത്തുന്ന സംഘം 11 മണിക്ക് സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. രക്ഷാപ്രവര്‍ത്തനവും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ മന്ത്രിമാരുടെ യോഗത്തില്‍ വിലയിരുത്തും. മന്ത്രിമാരുടെ സംഘം ഇന്നലെ (ജൂലൈ 31) മുതല്‍ വയനാട്ടിലുണ്ട്.
ഇന്നലെ മന്ത്രിസഭ യോഗവും ഓണ്‍ലൈനായിട്ടായിരുന്നു ചേര്‍ന്നത്. മുഖ്യമന്ത്രി ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. എന്നാല്‍ ക്യാമ്പുകളിലും ആശുപത്രികളിലും സന്ദര്‍ശനമുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് വിവരം.
Also Read: 190 അടി നീളം; 24 ടണ്‍ ഭാരം വഹിക്കാനുള്ള ശേഷി, ബെയ്‌ലി ബ്രിഡ്‌ജ് നിർമാണം അവസാന ഘട്ടത്തിൽ