ആലപ്പുഴ: വിസ തട്ടിപ്പിനിരയായി തലവടി സ്വദേശി മരിച്ച സംഭവത്തിൽ എറണാകുളത്ത് പ്രവർത്തിക്കുന്ന ഏജൻസിയെ കേന്ദ്രീകരിച്ച് അന്വേഷണം. യുവതിയുടെ ആത്മഹത്യ കുറിപ്പിൽ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം. വിസ തട്ടിപ്പിന് ഇരയായ തലവടി മാളിയേക്കൽ ശരണ്യ (34) ആണ് കഴിഞ്ഞ ദിവസം മരിച്ചത്.
ആത്മഹത്യ കുറിപ്പിൽ നിന്നും നിരവധി ആളുകളുടെ കൈയ്യിൽ നിന്ന് പണം വാങ്ങി ഏജൻസിക്ക് കൈമാറിയതായി സൂചന ലഭിച്ചിരുന്നു. ഇതേ തുടർന്ന് ശരണ്യയുടെ അക്കൗണ്ട് പരിശോധിച്ചപ്പോൾ നീരേറ്റുപുറത്തുള്ള രണ്ട് ബാങ്കുകളുടെ അക്കൗണ്ടിൽ നിന്ന് അരക്കോടിയിലേറെ രൂപ ഏജൻസിക്ക് കൈമാറിയതായി തെളിവ് ലഭിച്ചിട്ടുണ്ട്. കൂടാതെ, ശരണ്യയുടെ കൂട്ടുകാരിയുടെ അക്കൗണ്ടിൽ നിന്നും ആറ് ലക്ഷം രൂപയോളം ഈ എജൻസിക്ക് കൈമറിയിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വിദേശത്ത് ജോലി സ്വപ്‌നം കണ്ട നിരവധി ആളുകളുടെ പണമാണ് ഏജൻസി കൈക്കലാക്കിയത്. ശണ്യയുടെ വിശ്വാസിയതയിൽ പണം കൈമാറിയ മറ്റ് തൊഴിലന്വേഷികൾ വിസ തട്ടിപ്പെന്ന് മനസിലാക്കിയതോടെ പണം തിരികെ ആവശ്യപ്പെട്ടിരുന്നു. വിദേശത്തേയ്ക്ക് പോകാനുള്ള തയ്യാറെടുപ്പ് നടക്കുന്നതിനിടെയാണ് വിസ തട്ടിപ്പ് വിവരം ശരണ്യക്ക് മനസിലായത്.
ശരണ്യയുടെ മൃതദ്ദേഹം പൊലീസ് നടപടിക്ക് ശേഷം ഇന്നലെ (ഒക്‌ടോബര്‍ 07) രാവിലെ 10 മണിയോടെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. ശരണ്യയുടെ മരണവിവരം അറിഞ്ഞ ഭർത്താവും ആത്മഹത്യയ്‌ക്ക് ശ്രമിച്ചെങ്കിലും നാട്ടുകാരുടെയും പൊലീസിൻ്റെയും ഇടപെടലിൽ ജീവൻ തിരിച്ചു കിട്ടിയിരുന്നു. അമ്പലപ്പുഴ ഡിവൈഎസ്‌പി കെ എൻ രാജേഷ്, എടത്വാ എസ്‌ഐ എൻ രാജേഷ് എന്നിവരുടെ നേത്യത്വത്തിൻ ശരണ്യയുടെ ഭർത്താവിൽ നിന്നും പിതാവിൽ നിന്നും മൊഴി എടുത്ത് അന്വഷണം ആരംഭിച്ചു.
Also Read: വിസ തട്ടിപ്പിനിരയായ യുവതി ജീവനൊടുക്കി; മനംനൊന്ത് ഭർത്താവിന്‍റെ ആത്മഹത്യാശ്രമം